ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട 71 കാരനെ തിരിച്ചറിഞ്ഞു. ഹോളിക്രോസ് സ്വദേശിയായ പാറ്റ് സ്കെഹാൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു വാഹനാപകടത്തിൽ അദ്ദേഹത്തിന് ജീവൻ നഷ്ടമായത്.
ഹോളിക്രോസിൽ നിന്ന് ബാലികാഹിലിലേക്കുള്ള റോഡിൽ ആർ 660 ൽ വച്ചാണ് അദ്ദേഹം അപകടത്തിൽപ്പെട്ടത്. സാരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

