കാർലോ: കൗണ്ടി കാർലോയിൽ വൻ ലഹരിവേട്ട. 1.7 മില്യൺ യൂറോ വിലവരുന്ന ഹെറോയിൻ പിടികൂടി. സംഭവത്തിൽ 30 വയസ്സുള്ള യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കാർലോയിൽ ഞായറാഴ്ച പോലീസ് നടത്തിയ പരിശോധനയിൽ 1,36,000 യൂറോ വിലവരുന്ന കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ മറ്റൊരു വീട്ടിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നാണ് ഹെറോയിൻ പിടിച്ചെടുത്തത്. സംഭവത്തിൽ യുവതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

