ഡബ്ലിൻ: അയർലൻഡിൽ കിടക്ക ക്ഷാമം വീണ്ടും രൂക്ഷമാകുന്നു. ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 711 രോഗികൾക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്. ഇവർക്ക് ട്രോളികളിലും കസേരകളിലും ഇരുത്തി ചികിത്സ നൽകുകയാണ്. ഇതിൽ 23 പേർ കുട്ടികളാണ്.
ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 125 പേർക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്. ഇതിൽ 54 പേർ അത്യാഹിത വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. ഗാൽവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 68 പേർ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 45 പേർ അത്യാഹിത വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ 52 പേർക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്.
Discussion about this post

