ഡബ്ലിൻ: ഡാനിയേൽ അരൂബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി.
കഴിഞ്ഞ ദിവസം ആയിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോഴും പോലീസ് സ്റ്റേഷനിൽ തുടരുകയാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ മുതലാണ് ഡാനിയേലിന്റെ മരണത്തിൽ കൊലപാതകത്തിന് കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചത്.
Discussion about this post

