ഡബ്ലിൻ: അയർലൻഡിലും സ്ട്രീമിംഗ് ആരംഭിക്കാനൊരുങ്ങി എച്ച്ബിഒ മാക്സ്. അടുത്ത മാസം മുതൽ അയർലൻഡിലും യുകെയിലും സേവനം ആരംഭിക്കുമെന്നാണ് വിവരം. വാർണർ ബ്രോസ് പിക്ചേഴ്സ്, വാർണർ ബ്രോസ് ടെലിവിഷൻ, ഡിസി സ്റ്റുഡിയോസ്, മാക്സ് ഒറിജിനൽസ് ഷോകൾ, സിനിമകൾ എന്നിവയും സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ ഉൾപ്പെടും.
അയർലൻഡിൽ സ്ട്രീമിംഗിന് നൽകേണ്ടിവരുന്ന നിരക്കുകൾ സംബന്ധിച്ച സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പാക്കേജിന് പ്രതിമാസം 5.99 യൂറോ ആയിരിക്കും പ്രതിമാസ നിരക്കായി ഉപഭോക്താക്കൾ നൽകേണ്ടിവരിക. 20 യൂറോവരെ നൽകേണ്ടിവരുമെന്നാണ് വിവരം.
Discussion about this post

