മീത്ത്: കൗണ്ടി മീത്തിൽ കടൽ തീരങ്ങളിൽ വിഷച്ചെടി കണ്ടെത്തി. ഇതേ തുടർന്ന് അധികൃതർ പൊതുജനങ്ങൾക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഹെംലോക്ക് വാട്ടർ ഡ്രോപ്പ്വോർട്ട് എന്ന വിഷ സസ്യത്തിന്റെ സാന്നിദ്ധ്യം ആണ് കടൽ തീരങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. മരിച്ച മനുഷ്യന്റെ കൈവിരലുകൾ എന്നും ഈ ചെടി അറിയപ്പെടുന്നു.
കഴിഞ്ഞ ദിവസം ലേടൗൺ, ബെറ്റിടൗൺ മേഖലകളിലെ കടൽ തീരങ്ങളിലാണ് ഈ ചെടി കണ്ടെത്തിയത്. ഇതേ തുടർന്ന് ഈ മേഖലകളിൽ എത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ടൂർ കമ്പനി ഉടമയും സാഹസിക യാത്രികനുമായ മാക്സ് കോഡിയാണ് ഈ ചെടി ആദ്യം കണ്ടെത്തിയത്.
Discussion about this post

