ഡബ്ലിൻ: മഴയ്ക്ക് നേരിയ ശമനം ലഭിച്ചതോടെ അയർലൻഡിൽ വീണ്ടും മഞ്ഞും തണുപ്പും. ഈ വാരം അതിശക്തമായ തണുപ്പ് ആയിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അന്തരീക്ഷ താപനില ഗണ്യമായി കുറയും.
ഈ വാരം വെളളി, ശനി ദിവസങ്ങളിലാകും ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുക. അന്തരീക്ഷ താപനില മൈനസ് രണ്ട് ഡിഗ്രിയിലേക്ക് എത്തും. അതേസമയം നേരിയ തോതിൽ രാജ്യ വ്യാപകമായി മഴയും ലഭിക്കും.
Discussion about this post

