ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്താനായി പുതിയ അഭ്യർത്ഥ പുറപ്പെടുവിച്ച് പോലീസ്. ഡബ്ലിൻ സ്വദേശിയായ ജോൺ ജോൺസനായുള്ള വിവരങ്ങൾ അഭ്യർത്ഥിച്ചുകൊണ്ടാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. 2019 ഫെബ്രുവരി 9 ന് ആയിരുന്നു അദ്ദേഹത്തെ കാണാതെ ആയത്.
കോളിൻസ് അവന്യൂ ജംഗ്ഷന്റെ ഭാഗത്തേയ്ക്ക് അദ്ദേഹം പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം കൈവശം ഉള്ളവർ പോലീസിനെ സമീപിക്കണം എന്നാണ് നിർദ്ദേശം.
Discussion about this post

