ഡബ്ലിൻ: അയർലൻഡിൽ ഭവന രഹിതരുടെ എണ്ണത്തിൽ വീണ്ടും വർധന. എണ്ണം 17,000 കവിഞ്ഞു. ചരിത്രത്തിൽ ആദ്യമായിട്ടാണ് അയർലൻഡിൽ ഭവന രഹിതരുടെ എണ്ണം ഇത്രയും ഉയരുന്നത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം 17,112 പേർക്കാണ് രാജ്യത്ത് വീടില്ലാത്തത്. ഇതിൽ 11,792 പേർ മുതിർന്നവരാണ്. 5,319 പേർ കുട്ടികളും. ഭവന രഹിതരിൽ 2,555 കുടുംബങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ഭവന രഹിതരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വർധനവ് ഉണ്ടായിരിക്കുന്നത്.
Discussion about this post

