ഡബ്ലിൻ: ഐറിഷ് വിദേശകാര്യ- പ്രതിരോധമന്ത്രി ഹെലൻ മക്കെന്റിയുടെ ലെബനനൻ സന്ദർശനം റദ്ദാക്കി. സുരക്ഷാ സേനയിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് ലെബനനിലേക്കുള്ള യാത്ര ഉപേക്ഷിച്ചത്. നിലവിൽ യുക്രെയ്നിലാണ് മക്കെന്റിയുള്ളത്.
ഐറിഷ് സമാധാന അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയായിരുന്നു ലെബനൻ സന്ദർശനം തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് മേഖലയിൽ എത്തുന്നത് അപകടമാണെന്നാണ് മന്ത്രിയ്ക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഇതേ തുടർന്നാണ് സന്ദർശനം റദ്ദാക്കിയത്.
Discussion about this post

