ഡബ്ലിൻ: നൈജീരിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്ലാക്ക് ആക്സസ് എന്ന ക്രിമിനൽ സംഘത്തിലെ അയർലൻഡിലെ കണ്ണികളെ കണ്ടെത്താൻ കൗണ്ടികളിൽ പരിശോധന. ഏഴോളം കൗണ്ടികളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്. പരിശോധനയിൽ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു.
കിൽഡെയർ, സ്ലൈഗോ, ഡബ്ലിൻ, ഗാൽവേ, ലിമെറിക്ക്, കിൽക്കെന്നി, മീത്ത് എന്നീ കൗണ്ടികളിൽ ആയിരുന്നു പരിശോധന. 11 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. ഗാർഡ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോയിൽ നിന്നുള്ള ഗാർഡ, ഗാർഡ നാഷണൽ ക്രൈം ബ്യൂറോ, ഡിക്ടക്ടീവ് യൂണിറ്റുകൾ എന്നിവ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്.
Discussion about this post

