ഡബ്ലിൻ: ഐറിഷ് വിദേശകാര്യമന്ത്രി ഹെലൻ മക്കെൻഡിയെ കണ്ട് യുക്രേനിയൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി. ഇന്നലെ കീവിൽ ആയിരുന്നു കൂടിക്കാഴ്ച. അയർലൻഡിന്റെ വരാനിരിക്കുന്ന യൂറോപ്യൻ യൂണിയൻ അധ്യക്ഷസ്ഥാനത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
മക്കെൻഡിയുടെ യുക്രെയ്ൻ സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. യുക്രെയ്നിന് അയർലൻഡ് നൽകുന്ന തുടർച്ചയായ പിന്തുണയ്ക്ക് സെലൻസ്കി നന്ദി പറഞ്ഞു. 2026 ജൂലൈ 1 മുതൽ 2026 ഡിസംബർ 31 വരെ അയർലൻഡ് യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത്.
Discussion about this post

