ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ ഇമിഗ്രേഷൻ ബില്ലിൽ വിമർശനവുമായി ഐറിഷ് മനുഷ്യാവകാശ സമത്വ കമ്മീഷൻ. ബില്ലുമായി ബന്ധപ്പെട്ട് ഫലപ്രദമായ ചർച്ചകളോ ഇടപെടലുകളോ നടക്കാതിരുന്ന പശ്ചാത്തലത്തിലാണ് നടപടി. ബില്ലിന്റെ സൂക്ഷ്മപരിശോധന നടന്നിട്ടില്ലെന്ന് കമ്മീഷൻ പ്രതികരിച്ചു.
300 ഭേദഗതികളാണ് ബില്ലിൽ പരാമർശിക്കുന്നത്. എന്നാൽ ഇതിൽ വെറും 14 എണ്ണം മാത്രമാണ് ചർച്ച ചെയ്തിരിക്കുന്നത്. നാല് മണിക്കൂർ മാത്രമാണ് ചർച്ച നടന്നത്. ഇത്രയും പ്രധാനപ്പെട്ട ഭേദഗതിയ്ക്ക് അംഗീകാരം നൽകുന്നതിന് ഗൗരവമേറിയ ചർച്ചകൾ ആവശ്യമാണ്. എന്നാൽ അത് ഉണ്ടായിട്ടില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
Discussion about this post

