കിൽക്കെന്നി: ഗ്രീൻ പാർട്ടിയുടെ വാർഷിക സമ്മേളനം കൗണ്ടി കിൽക്കെന്നിയിൽ ഇന്ന് നടക്കും. നൂറ് കണക്കിന് പാർട്ടി പ്രവർത്തകരാണ് സമ്മേളനത്തിന്റെ ഭാഗമാകുക. ഇന്നും നാളെയുമായി രണ്ട് ദിവസത്തെ സമ്മേളനമാണ് നടക്കുന്നത്.
ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് പാർട്ടി വാർഷിക സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ ശക്തിപ്പെടുത്താൻ ആവശ്യമായ നടപടികൾ സമ്മേളനം ചർച്ച ചെയ്യും. ന്യൂപാർക്ക് ഹോട്ടലിലാണ് പരിപാടി. പരിപാടിയിൽ പാർട്ടി നേതാവ് റോഡറിക് ഒ’ഗോർമാൻ, പാർട്ടിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡെപ്യൂട്ടി ലീഡർ കൗൺസിലർ ഹേസൽ ചു എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
Discussion about this post

