ഡബ്ലിൻ: അഭിഷേകാഗ്നി വചന ശുശ്രൂഷ ഇന്ന് ഡബ്ലിനിൽ. ബ്യൂമൗണ്ടിലെ ബ്ലെസ്സ്ഡ് മാർഗരെറ്റ് ബാൾ ചർച്ച് ദേവാലയത്തിൽ ആണ് പരിപാടി. രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന പരിപാടി ഉച്ചയ്ക്ക് 3.30 വരെ തുടരും.
അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലയാളത്തിലാണ് ശുശ്രൂഷ നടക്കുന്നത്. വിശുദ്ധബലി, ജീവകാരുണ്യ ആരാധന, വചന ശുശ്രൂഷ, സ്തുതി- ആരാധന എന്നിവ ശ്രൂശ്രൂഷയുടെ ഭാഗമായുള്ള പരിപാടികളാണ്.
Discussion about this post

