ഡബ്ലിൻ: ഇബേയുടെ അയർലൻഡിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകാൻ സാധ്യത. ആഗോളതലത്തിൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള കമ്പനിയുടെ തീരുമാനമാണ് അയർലൻഡിലെ ജീവനക്കാരെയും പ്രതിസന്ധിയിലാഴ്ത്തിയത്. രാജ്യത്ത് 50 തൊഴിലവസരങ്ങൾ നഷ്ടമായേക്കും.
ആഗോളതലത്തിൽ കമ്പനി പുന:ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 800 തൊഴിലസവരങ്ങളോ അല്ലെങ്കിൽ 6 ശതമാനം തൊഴിൽ ശക്തിയോ കുറയ്ക്കാനാണ് തീരുമാനം. അയർലൻഡിൽ 1000 ജീവനക്കാരാണ് ഇബേയ്ക്ക് ഉള്ളത്.
Discussion about this post

