ഡബ്ലിൻ: ഡബ്ലിനിൽ ട്രക്കുമായി സൈക്കിൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത് ബ്രസീലിയൻ സ്വദേശി. 27 വയസ്സുള്ള ജോണി സാന്റോസ് ആണ് കൊല്ലപ്പെട്ടത് എന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച ആയിരുന്നു വാഹനാപകടത്തിൽ ജോണി കൊല്ലപ്പെട്ടത്.
മിഡിൽ ആബി സ്ട്രീറ്റിനും ഒ’കോണൽ സ്ട്രീറ്റിനും ഇടയിലുള്ള ജംഗ്ഷനിൽ ആയിരുന്നു അപകടം ഉണ്ടായത്. ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു അപകടം. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്നു ബ്രസീലിയൻ സ്വദേശി. ഇതിനിടെ സിമന്റ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
Discussion about this post

