ഡബ്ലിൻ: ബ്രിട്ടൻ സ്വദേശിയുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിൽ യുവാവിനെതിരെ കേസ് എടുത്ത് പോലീസ്. ഡബ്ലിനിലെ ടെമ്പിൾ ബാറിൽ കഴിഞ്ഞ വർഷം ഉണ്ടായ സംഭവത്തിലാണ് നടപടി. 22 കാരനായ ദരാഗ് ഒ ബ്രിയാനെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. 40 വയസ്സുള്ള ആന്റണി ഹെരണാണ് ഇയാളുടെ ആക്രമണത്തിൽ മരിച്ചത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 21 ന് ആയിരുന്നു സംഭവം. വിനോദസഞ്ചാരത്തിന് വേണ്ടിയായിരുന്നു ഒരു കുട്ടിയുടെ പിതാവ് കൂടിയായ ആന്റണി ഡബ്ലിനിൽ എത്തിയത്. ഒ ബ്രിയാന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ആന്റണി രണ്ട് മാസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു.
Discussion about this post

