ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് വർദ്ധനവ് അയർലന്റിലെ തൊഴിൽമേഖലയെ പിന്നോട്ടടിക്കുമെന്ന് റിപ്പോർട്ടുകൾ. തൊഴിലവസരങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകും. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ വളർച്ച മന്ദഗതിയിലാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
താരിഫ് മാറ്റങ്ങൾ നിലവിൽവന്നതിന് ശേഷം തൊഴിൽ വിപണിയുടെ വളർച്ച മന്ദഗതിയിലാണ്. അതിനാൽ 25,000 തൊഴിൽ അവസരങ്ങൾ കുറഞ്ഞേക്കാം. വ്യാപാര തടസ്സങ്ങൾ തുടരുകയാണെങ്കിൽ തൊഴിൽ വളർച്ച ഈ വർഷം 1.7 ശതമാനമായും അടുത്ത വർഷം 1 ശതമാനമായും കുറയുമെന്നാണ് സൂചനകൾ.
Discussion about this post

