ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ബദലായി ഇന്ത്യ നടത്തിയ ഒപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിൽ 70 ഭീകരർ കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യമാണ് കൊല്ലപ്പെട്ട ഭീകരരുടെ കണക്കുകൾ പുറത്തുവിട്ടത്. അതേസമയം 32 പേർ മാത്രമാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് എന്നാണ് പാകിസ്താൻ മാധ്യമങ്ങളുടെ വാദം.
പാകിസ്താൻ, പാക് അധീന കശ്മീർ എന്നിവിടങ്ങളിലെ വിവിധ മേഖലകളിൽ ആയിരുന്നു ഇന്ത്യൻ സേനയുടെ അപ്രതീക്ഷിത നീക്കം. കേവലം 25 മിനിറ്റ് കൊണ്ടാണ് പാകിസ്താനിൽ ഇന്ത്യ കനത്ത നാശം വിതച്ചത്. 24 മിസൈലുകൾ ഭീകരകേന്ദ്രങ്ങൾക്ക്മേൽ സേന വർഷിച്ചു. ഇതിന് കേവലം 25 മിനിറ്റ് നേരം മാത്രമാണ് സേനാംഗങ്ങൾക്ക് വേണ്ടിവന്നത്.
പുലർച്ചെ 1.5 ന് ആയിരുന്നു സേന ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സർജിക്കൽ സ്ട്രൈക്ക് ആരംഭിച്ചത്. 1.30 ഓടെ ഇതിന് പര്യവസാനമായി. ഇന്ത്യയിൽ ആക്രമണം നടത്താൻ ഭീകര സംഘടനകൾ ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ തകർന്ന് അടിഞ്ഞത്.

