ന്യഡൽഹി: ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വ്യോമപാതയിൽ കർശന നിരീക്ഷണം. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ അടച്ചു. ഇന്ത്യൻ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് ഡിജിസിഎ വ്യക്തമാക്കി.
ദേശീയ അടിയന്തരാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ യാത്രികരുടെ സുരക്ഷ പരമപ്രധാനം ആണ്. നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. വ്യാമപാതകളും നിരീക്ഷണത്തിലാണെന്നും ഡിജിസിഎ അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ വിമാനത്താവളങ്ങൾക്ക് പുറമേ ധർമ്മശാല, അമൃത്സർ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.
Discussion about this post

