ഡബ്ലിൻ: സ്റ്റാർട്ട് അപ് കമ്പനികളിലെ എന്റർപ്രൈസ് അയർലന്റിന്റെ നിക്ഷേപത്തിൽ വൻ വർദ്ധനവ്. 2023 ലേതുമായി താരതമ്യം ചെയ്യുമ്പോൾ നിക്ഷേപങ്ങളിൽ 15 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2024 ൽ 27.6 മില്യൺ യൂറോ ആണ് എന്റർപ്രൈസ് അയർലന്റ് വിവിധ സ്റ്റാർട്ട് അപ് കമ്പനികളിൽ നിക്ഷേപിച്ചത്.
2023 മായി താരതമ്യം ചെയ്യുമ്പോൾ നിക്ഷേപം നടത്തിയ കമ്പനികളുടെ എണ്ണത്തിലും മാറ്റമുണ്ട്. 2023 ൽ 156 കമ്പനികളിൽ നിക്ഷേപം നടത്തിയപ്പോൾ 2024 ൽ അത് 157 ആയി. ഇതിൽ 63 കമ്പനികൾ ഡബ്ലിന് പുറത്തുള്ളവയാണ്. സ്ത്രീകൾ നേതൃത്വം നൽകുന്ന 45 കമ്പനികളിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
Discussion about this post

