ഡബ്ലിൻ: അയർലന്റിൽ വീണ്ടും ഉഷ്ണതരംഗത്തിന് സാദ്ധ്യത. അടുത്ത മാസം രാജ്യത്ത് താപനിലയിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. അതേസമയം അയർലന്റിൽ മഴയും വെയിലും കലർന്ന അസ്ഥിര കാലാവസ്ഥ കുറച്ച് ദിവസങ്ങൾ കൂടി തുടരും.
ജൂൺ രണ്ടാം വാരത്തോടെ വെയിലുള്ള കാലാവസ്ഥ ആരംഭിക്കും. താപനില വീണ്ടും 25 ഡിഗ്രിയിൽ എത്തും. ബാങ്ക് അവധി കഴിയുന്നതോടെ അയർലന്റിൽ ചൂടുള്ള കാലാവസ്ഥയ്ക്ക് ആരംഭം കുറിയ്ക്കും. ജൂൺ 10 ഓടെ ചൂട് ഉച്ചസ്ഥായിയിൽ എത്തും. ഈ ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
Discussion about this post

