ഡബ്ലിൻ: ബാങ്ക് അവധി വാരത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിച്ച് ഡബ്ലിൻ വിമാനത്താവളം. ഇക്കുറി വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ പ്രതിദിനം 11,5000 യാത്രികർ വിമാനത്താവളത്തിന്റെ സേവനം പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ തുടർന്ന് 4,80,000 പേർക്ക് കടന്നുചെല്ലാൻ കഴിയുന്ന തരത്തിൽ രണ്ട് ടെർമിനലുകൾ സജ്ജീകരിച്ചു.
നാളെ മുതലാണ് ബാങ്ക് അവധി. വെള്ളി, ശനി, ഞായർ, തിങ്കൾ എന്നീ ദിനങ്ങളിലാണ് ബാങ്ക് അവധിയുള്ളത്. ഈ ദിനങ്ങളിൽ 2,50,000 പേർ ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും പുറത്തേയ്ക്ക് യാത്ര ചെയ്യും. ഇതേസമയം 2,30,000 യാത്രികർ ഇവിടേയ്ക്ക് എത്തിച്ചേരും. അവധിയുടെ ആദ്യദിനമായ വെള്ളിയാഴ്ച 1,24,000 പേർ വിമാനത്താവളത്തിൽ എത്തുമെന്നാണ് കരുതുന്നത്.
Discussion about this post

