ഓഫലി: കൗണ്ടി ഓഫലിയിൽ വാഹനാപകടത്തിൽ 50 കാരന് ദാരുണാന്ത്യം. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അപകടം നേരിൽ കണ്ടവരോട് സ്റ്റേഷനിൽ എത്താൻ പോലീസ് അറിയിച്ചു.
എൻ 62 വിൽ ആയിരുന്നു അപകടം ഉണ്ടായത്. രാത്രി നടന്ന് പോകുകയായിരുന്നു 50 കാരൻ. ഇതിനിടെ അദ്ദേഹത്തെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
വിവരം അറിഞ്ഞ് പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുല്ലമോറിലെ മിഡ്ലാൻഡ് റീജിയണൽ ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം ഉള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

