ഡബ്ലിൻ: ഡബ്ലിൻ റേപ്പ് ക്രൈസിസ് സെന്ററിലേക്ക് ( ഡിആർസിസി) വിളിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ വർഷം ഡിആർസിസിയുമായി ബന്ധപ്പെട്ടവരുടെ എണ്ണം റെക്കോർഡിൽ എത്തി. 22, 700 പേരാണ് കഴിഞ്ഞ വർഷം ഡിആർസിസിയിലേക്ക് വിളിച്ചത്. രാജ്യത്ത് ലൈംഗികാതിക്രമങ്ങൾ നേരിടുന്നവർ അത് വെളിപ്പെടുത്താൻ മടികാണിക്കുന്നില്ലെന്നാണ് കണക്കുകളിൽ നിന്നും ലഭിക്കുന്ന സൂചന.
സെന്ററിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ ഉള്ളത് . ഈ കണക്കുകൾ നീതി മന്ത്രി പ്രസിദ്ധീകരിക്കും. നീതിന്യായ വ്യവസ്ഥയിൽ ആളുകൾക്ക് വിശ്വാസമുണ്ട്. അതിനാലാണ് ദുരനുഭവങ്ങൾ തുറന്നുപറയാൻ ആളുകൾ മുന്നോട്ടുവരുന്നത്. ആദ്യമായാണ് ഒരു വർഷം 20,000 ലധികം ഫോൺ കോളുകൾ ഡിആർസിസിയ്ക്ക് ലഭിക്കുന്നത്. നിയമസഹായത്തിന് പുറമേ കൗൺസിലിംഗിനായും ആളുകൾ ഡിആർസിസിയെ ആശ്രയിക്കുന്നുണ്ട്.

