ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികരുടെ മോശം പെരുമാറ്റം സംബന്ധിച്ച പരാതികളുടെ എണ്ണത്തിൽ വർദ്ധന. പരാതികൾ 80 ശതമാനം വർദ്ധിച്ചു. ഈ വർഷം ആരംഭിച്ച് ഇതുവരെ യാത്രികരുടെ മോശം പെരുമാറ്റത്തെ തുടർന്നുള്ള 30 ലധികം പരാതികളാണ് പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുള്ളത്.
ഓരോ വർഷവും പരാതികൾ ഉയരുന്നുണ്ട്. 2023മായ താരതമ്യം ചെയ്യുമ്പോൾ 2024 ൽ പരാതികളുടെ എണ്ണത്തിൽ 50 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി. നിലവിലെ സ്ഥിതി തുടർന്നാൽ ഈ വർഷവും പരാതികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും.
Discussion about this post

