ഡബ്ലിൻ: ഈ വർഷം അവസാനത്തോടെ സ്കാനർ പ്രവർത്തിച്ച് തുടങ്ങുമെന്ന് നാഷണൽ ഗാലറി ഓഫ് അയർലന്റ്. സേവനം ലഭ്യമാക്കാൻ കാലതാമസം നേരിട്ടതിൽ ഗാലറി ക്ഷമയും ചോദിച്ചു. 2017ലാണ് ഗാലറി എക്സറേ മെഷീൻ വാങ്ങിയത്.
എട്ട് വർഷങ്ങൾക്ക് ശേഷമാണ് സ്കാനർ പ്രവർത്തിക്കുന്നത്. അനുയോജ്യമായ മുറി ഗാലറിയ്ക്കുളളിൽ ലഭിക്കാതിരുന്നതോടെയാണ് എക്സറേ മെഷീൻ സ്ഥാപിക്കാൻ കഴിയാതിരുന്നത്. ദീർഘനാൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഗാലറിയിൽ ഇതിനായി പ്രത്യേക ക്യാബിൻ സജ്ജമാക്കിയിട്ടുണ്ട്. ഇതിന്റെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. 2017 ൽ 1,24,805 യൂറോ ചിലവിട്ടാണ് എക്സറേ മെഷീൻ വാങ്ങിയത്.
Discussion about this post

