ഡബ്ലിൻ: സമൂഹമാദ്ധ്യമം വഴി ഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. രാത്മൈൽസ് സ്വദേശിയായ ബെന്യാമിൻ പീറ്ററാണ് അറസ്റ്റിലായത്. ഇന്നലെ ആയിരുന്നു ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. സോഷ്യൽ മീഡിയ പേജുകൾ വഴിയായിരുന്നു ഇയാൾ ഭീഷണി സന്ദേശങ്ങൾ പങ്കുവച്ചത്.
ബെന്യാമിനെ പോർട്ട്ലോയിസ് ജില്ലാ കോടതിയിൽ ഹാജരാക്കി. കോടതിയും ഇയാൾക്കെതിരെ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഹറാസ്മെന്റ്, ഹാംഫുൾ കമ്യൂണിക്കേഷൻ ആന്റ് റിലേറ്റഡ് ഒഫൻസസ് ആക്ട് 2020, ക്രിമിനൽ ജസ്റ്റിസ് ആക്ട് 2024 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് കോടതി ഇയാൾക്കെതിരെ ചുമത്തിയത്. ജൂൺ 5 ന് ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.
Discussion about this post

