ലൗത്ത്: കൗണ്ടി ലൗത്തിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലിൽ വീണ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. ഡബ്ലിൻ ആസ്ഥാനമായുള്ള കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ആർ116 ന്റേ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.
മത്സ്യബന്ധനത്തിനായി പോയ രണ്ട് മത്സ്യത്തൊഴിലാളികൾ ആണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനത്തിനിടെ ഇവരുടെ വള്ളം മുങ്ങിപ്പോകുകയായിരുന്നു. ഇരുവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. അതിനാൽ വൻ ദുരന്തം ഒഴിവായി. വിവരം അറിഞ്ഞയുടൻ കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. രക്ഷിച്ച ശേഷം ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post

