ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ സർവ്വീസ് റദ്ദാക്കി ഐറിഷ് റെയിൽ. ഡബ്ലിനിലെ കോണോളി സ്റ്റേഷനും ഡൺലാവോഘെയറിനും ഇടയിലുള്ള സർവ്വീസ് ആണ് നിർത്തിവച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ജൂൺ രണ്ട് തിങ്കളാഴ്ചവരെയാണ് ഈ റൂട്ടിലെ സർവ്വീസ് റദ്ദാക്കിയിരിക്കുന്നത്. ബ്ലൂം ഫെസ്റ്റിവൽ, വിഎച്ച്ഐ വനിതാ മിനി മാരത്തോൺ തുടങ്ങിയ വാർഷിക ആഘോഷങ്ങളെ തുടർന്ന് വലിയ തിരക്കാണ് നഗരങ്ങളിൽ അനുഭവപ്പെടുക. ഈ തിരക്ക് വഹിക്കുന്നതിനുള്ള ശേഷി ഈ പാതയിലെ റെയിൽ സർവ്വീസിന് ഇല്ല. റെയിൽ സർവ്വീസിന് പുറമേ ബസ് സർവ്വീസുകൾക്കും നിയന്ത്രണം ഉണ്ട്.
Discussion about this post

