ഡബ്ലിൻ: കേരള ഹൗസ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് തിങ്കളാഴ്ച ( ജൂൺ 2). ബ്ലാഞ്ചാർഡ്സ്ടൗണിലെ നാഷണൽ സ്പോർട്സ് സെന്ററിലാണ് മത്സരങ്ങൾ അരങ്ങേറുക. വിവിധ പ്രായങ്ങളിലുള്ള 44 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും.
ഡെയിലി ഡിലൈറ്റ്, റിക്രൂട്ട്നെറ്റ്, ബ്രഫ്നി സൊലൂഷൻസ് എന്നീ പ്രമുഖ ബ്രാൻഡുകളുടെ പ്രാത്സാഹനത്തോടെയാണ് ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും മൂന്ന് നേരത്തെ ഭക്ഷണമുണ്ട്.
പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരം സ്നാക്സ് എന്നിവയാണ് ഉണ്ടാകുക. റോയൽ കാറ്റേഴ്സ് ആണ് പരിപാടിയിൽ രുചി വിളമ്പുക.
Discussion about this post

