Author: sreejithakvijayan

ക്ലെയർ: കൗണ്ടി ക്ലെയറിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ച കൗമാരക്കാരൻ അറസ്റ്റിൽ. പാർട്ടീനിലെ ഫിർഹിലിൽ ആയിരുന്നു സംഭവം. മോഷണശ്രമത്തിനിടെ കാർ ഉടമയായ 70 കാരിയ്ക്ക് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 6.15 ഓടെയായിരുന്നു സംഭവം. വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 70 കാരി കൗമാരക്കാരനെ തടയുകയായിരുന്നു. ഇതിനിടെയാണ് ഇവർക്ക് പരിക്കേറ്റത്. ഇവരെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ പ്രവേശിപ്പിച്ചു. കൗമാരക്കാരനെതിരെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

Read More

ഡബ്ലിൻ: അയർലന്റിൽ ഇ- ബൈക്ക് ഇടിച്ച് പോലീസുകാരന് പരിക്ക്. ഡബ്ലിനിലെ പോർട്ടർടൗണിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. ഇ – ബൈക്കിൽ രണ്ട് പുരുഷന്മാരെ കണ്ട പോലീസുകാരൻ ഇവരെ ഇറക്കാൻ ശ്രമിച്ചു. ഇതിനിടെ ഇവർ ബൈക്കുകൊണ്ട് പോലീസുകാരനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. നിലത്ത് വീണ അദ്ദേഹത്തെ ഉടനെ മറ്റുള്ളവർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ഡബ്ലിൻ: അയർലന്റിൽ ഏപ്രിൽ മാസത്തിൽ വീടിനായി ഏറ്റവും കൂടുതൽ മോർട്ട്‌ഗേജുകൾ ലഭിച്ചത് ആദ്യമായി വീടുവാങ്ങുന്നവർക്ക്. ബാങ്കിംഗ് ആന്റ് പേയ്‌മെന്റ്‌സ് ഫെഡറേഷൻ അയർലന്റ് പുറത്തുവിട്ട കണക്കുകളിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. എല്ലാ പ്രാവശ്യവും ആദ്യമായി വീട് വാങ്ങുന്നവർക്ക് തന്നെയാണ് ഏറ്റവും കൂടുതൽ മോർട്ട്‌ഗേജുകൾ ലഭിക്കാറുള്ളത്. ഇക്കുറി മോർട്ട്‌ഗേജ് അപ്രൂവലുകളും വർദ്ധിച്ചിട്ടുണ്ട്. മോർട്ട്‌ഗേജ് മൂല്യത്തിൽ 965 മില്യൺ യൂറോയാണ് ഫസ്റ്റ് ടൈം ബയർമാർക്ക് നൽകിയത്. 12 ശതമാനമാണ് ഇത്തവണ ഉണ്ടായിരിക്കുന്ന വർദ്ധനവ്. മോർട്ട്‌ഗേജ് ലഭിക്കുന്ന ഫസ്റ്റ് ടൈം ബയർമാരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. മൂന്ന് ശതമാനമാണ് വർദ്ധനവ്. അപ്രൂവൽ ആകുന്നവരുടെ മോർട്ട്‌ഗേജ് മൂല്യത്തിൽ 1 ശതമാനത്തിന്റെ വർദ്ധനവ് ഇക്കുറി രേഖപ്പെടുത്തിയിട്ടുണ്ട്.

Read More

ബെൽഫാസ്റ്റ്:  നോർതേൺ അയർലന്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന വാപ്പുകൾക്ക് ( ഇലക്ട്രോണിക് സിഗരറ്റ്) നിരോധനം. ഇത്തരം വാപ്പുകളുടെ വിൽപ്പന, ഉപയോഗം എന്നിവയ്ക്കാണ് വിലക്കേർപ്പെടുത്തിയത്. നിരോധനം നിലവിൽവന്ന സാഹചര്യത്തിൽ വാപ്പുകളുടെ വിൽപ്പനയും ഉപയോഗവും കുറ്റകരമാണ്. നിരോധനത്തിന് കഴിഞ്ഞ വർഷം തന്നെ ക്യാബിനറ്റ് അംഗീകാരം നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനായി സഭ പിരിച്ചുവിട്ടതോടെ ഇത് നടപ്പിലാകാതെ പോകുകയായിരുന്നു. നിലവിലെ സ്‌റ്റോക്കുകൾ വിറ്റഴിക്കാൻ കടകൾക്ക് ആറ് മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവർക്ക് രണ്ട് വർഷം ജയിൽശിക്ഷയോ പിഴയോ ശിക്ഷയായി ലഭിക്കും.

Read More

ഡബ്ലിൻ: ലെബനനിൽ ഇസ്രായേൽ നടത്തിയ വെടിവയ്പ്പിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അയർലന്റ് സർക്കാർ. ഇസ്രായേലിന്റെ പ്രവൃത്തിയെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിരോധവകുപ്പ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. സംഭവം സമാധാന സേനാംഗങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉളവാക്കുന്നത് എന്നും സർക്കാർ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ചയാണ് ലെബനനിൽ സുരക്ഷ ഉറപ്പാക്കുന്ന സമാധാന സേനാംഗങ്ങൾക്ക് നേരെ വെടിവയ്പ്പ് ഉണ്ടായത്. ബ്ലൂ ലൈനിന് സമീപം ലെബനീസ് സൈന്യത്തിനൊപ്പം പട്രോളിംഗ് നടത്തുകയായിരുന്നു അയർലന്റ് സേനാംഗങ്ങൾ. ഇതിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More

ഡബ്ലിൻ: യൂറോപ്യൻ റോവിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി ഐറിഷ് താരങ്ങൾ. ബൾഗേറിയയിലെ പ്ലോവ്ഡിവിൽ നടന്ന മത്സരത്തിൽ അയർലന്റിന്റെ ഫിന്റാൻ മക്കാർത്തിയും കോനൻ പസായയും വെങ്കലം നേടി. പുരുഷന്മാരുടെ ഡബിൾ സ്‌കൾസിലാണ് മെഡൽ നേട്ടം. ഹെവിവെയ്റ്റ് വിഭാഗത്തിൽ അരങ്ങേറ്റം കുറിച്ച ഡബിൾ ഒളിമ്പിക് ലൈറ്റ്വെയ്റ്റ് ചാമ്പ്യനാണ് മക്കാർത്തി. അദ്ദേഹത്തിന്റെ കായിക ജീവിതത്തിൽ യൂറോപ്യൻ മെഡൽ നേട്ടം ഏറെ പ്രത്യേകതയുള്ളതാണ്. മക്കാർത്തിയുടെ സ്ഥിരം പങ്കാളിയായ പോൾ ഒ’ഡോണോവന്റെ സ്ഥാനത്തായിരുന്നു ഇക്കുറി പസായ എത്തിയത്.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ മുങ്ങിമരിച്ച കൗമാരക്കാരിൽ രണ്ടാമന്റെ മൃതദേഹം സംസ്‌കരിച്ചു. 18 വയസ്സുകാരനായ മാറ്റ് സിബാണ്ടയുടെ സംസ്‌കാര ചടങ്ങാണ് പൂർത്തിയായത്. രണ്ടാഴ്ച മുൻപ് 16 കാരനായ ഇമ്മാനുവൽ ഫാമിലോളയുടെ മൃതദേഹം സംസ്‌കരിച്ചിരുന്നു. ബൻക്രാനയിലെ സെന്റ് മേരീസ് ഓറേറ്ററിയത്തിൽ ആയിരുന്നു മാറ്റ് സിബാണ്ടയുടെ സംസ്‌കാര ചടങ്ങുകൾ. ഇമ്മാനുവൽ ഫാമിലോളയുടെ സംസ്‌കാരവും ഇവിടെ ആയിരുന്നു. മെയ് 10 നായിരുന്നു ഇരുവരും മുങ്ങിമരിച്ചത്. ഡൊണഗൽ തീരത്ത് ഫുട്‌ബോൾ കളിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ ഫുട്‌ബോൾ വെള്ളത്തിൽ പോയി. ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.

Read More

ന്യൂടൗണാർഡ്‌സ്; നഗരത്തിലെ റെസിഡെൻഷ്യൽ കോംപ്ലക്‌സിന് താഴെ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ കേസ് എടുത്തു. 42 കാരനെതിരെയാണ് കേസ് എടുത്തത്. സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. സ്‌ഫോടക വസ്തു കൈവശം സൂക്ഷിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. വെള്ളിയാഴ്ച ഉച്ചയോടെയാണ് റെസിഡെൻഷ്യൽ കോംപ്ലക്‌സിന് താഴെ സ്‌ഫോടക വസ്തു കണ്ടെത്തിയത്.

Read More

ഡെറി: കൗണ്ടി ഡെറിയിൽ ഒഴിഞ്ഞു കിടക്കുന്ന സ്‌കൂൾ കെട്ടിടത്തിൽ തീപിടിത്തം. ഡ്രൂമഹോയിലെ ഫൗഗാൻ വാലി സ്‌കൂളിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. അഗ്നിശമന സേനയെത്തി തീ അണച്ചു. തീയും പുകയും ഉയരുന്നത് കണ്ട് പ്രദേശവാസികളാണ് വിവരം ഫയർഫോഴ്‌സിനെ അറിയിച്ചത്. ഉടനെ 45 അഗ്നിശമന യൂണിറ്റുകൾ സ്ഥലത്ത് എത്തുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ മേഖലയിലെ റോഡ് അടച്ചു. ജനലും വാതിലുകളും തുറന്നിടരുതെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം ഉണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഡബ്ലിൻ: അയർലന്റിൽ അസ്ഥിരകാലാവസ്ഥ തുടരുന്നു. നിലവിൽ മഴയും വെയിലും ഇടവിട്ട് രാജ്യത്ത് ലഭിക്കുന്നുണ്ട്. അടുത്ത ആഴ്ചയും ചില ദിവസം സമാന കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. കിഴക്കൻ മേഖലകളിൽ മഴ ലഭിക്കും. ഇടയ്ക്ക് മഴയും ചാറ്റൽ മഴയും അനുഭവപ്പെടും. തെക്ക് പടിഞ്ഞാറ് ഭാഗത്ത് തണുത്ത കാറ്റ് വീശും. പകൽ സമയങ്ങളിൽ ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടും. 15 മുതൽ 20 ഡിഗ്രിവരെയാണ് താപനില രേഖപ്പെടുത്തുക.

Read More