ഡൗൺ ടൗൺ: കൗണ്ടി ഡൗൺ ടൗണിൽ സ്ഫോടക വസ്തു കണ്ടെത്തി. ന്യൂടൗണാർഡിസിലെ റെസിഡൻഷ്യൽ കോംപ്ലക്സിൽ ആയിരുന്നു സംഭവം. സ്ഫോടക വസ്തു കണ്ടെത്തിയതിനെ തുടർന്ന് ഇവിടെയുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കോംപ്ലക്സിന് താഴെയായി റോഡിൽ ആയിരുന്നു സ്ഫോടക വസ്തു കണ്ടെത്തിയത്. ഇതിന് തൊട്ട് പിന്നാലെ കോംപ്ലക്സിലെയും സമീപപ്രദേശങ്ങളിലെയും വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് അമ്യൂണിഷൻ ടെക്നിക്കൽ ഓഫീസർമാരുടെ സംഘം വിന്യസിച്ചു. സ്ഫോടക വസ്തു നിർവ്വീര്യമാക്കിയെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

