- ഇലക്ട്രിക് സ്ക്രാംബ്ലർ അപകടത്തിൽപ്പെട്ടു; യുവാവിന് പരിക്ക്
- അഷ്ടമുടിക്കായലിന്റെ മണ്ണ് , കൊല്ലം നെഞ്ചേറ്റുന്നത് ആരെ ?
- ‘വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല, പിണറായി മികച്ച മുഖ്യമന്ത്രി’; കെ കെ ശൈലജ
- ‘ രാംലല്ലയുടെ വിഗ്രഹം കാണാൻ ഞാൻ ആഗ്രഹിച്ചു, ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; അയോദ്ധ്യയിലെത്തിയ ജർമ്മൻ സ്വദേശിയായ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു
- മുഖ്യമന്ത്രി ചെറ്റ എന്നു വിളിച്ചതില് അഭിമാനം; ധർമ്മടം മണ്ഡലത്തിൽ ആര് നിന്നാലും ജയിക്കുമെന്ന് ജി സുധാകരൻ
- ചരിത്രം ആവർത്തിക്കുമോ, അതോ തിരുത്തപ്പെടുമോ?; ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ പേരാവൂർ
- ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന ; ഗുരുവായൂർ പോലീസ് കേസെടുത്തു
- യുവതിയുടെ കൊലപാതകം; ഡെറിയിലെ വീട്ടിൽ പരിശോധന
Author: sreejithakvijayan
ഡബ്ലിൻ: എന്റർപ്രൈസ് അയർലന്റിന്റെ സിഇഒ ആയി ജെന്നി മെലിയയെ നിയോഗിച്ചു. നിലവിൽ എന്റർപ്രൈസ് അയർലന്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് മെലിയ. 29 വർഷമായി സ്റ്റേറ്റ് ഏജൻസിയിൽ ജോലി ചെയ്യുന്ന മെലിയ ചീഫ് ക്ലയന്റ് ഓഫീസർ പദവിയും വഹിച്ചിട്ടുണ്ട്. ജൂലൈയിൽ മെലിയ ഔദ്യോഗികമായി സിഇഒ ആയി ചുമതലയേൽക്കും. ഇടക്കാല സിഇഒ കെവിൻ ഷെറിക്കിന് പകരമായിട്ടാണ് മെലിയയുടെ നിയമനം.
വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ ട്രക്കിനുള്ളിൽ ആളുകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഡ്രൈവർ റിമാൻഡിൽ. 23 കാരനായ റോബർട്ടോ നിചിതിയനെയാണ് കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് രണ്ട് പേരെ ട്രക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തത്. വെക്‌സ്‌ഫോർഡ് ജില്ലാ കോടതിയുടേത് ആണ് നടപടി. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഇയാൾക്ക് മേൽ ചുമത്തിയിട്ടുണ്ട്. ഇമിഗ്രേഷൻ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരവും, ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ ആറാം വകുപ്പ് പ്രകാരവുമാണ് 23 കാരനെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. റൊമാനിയൻ സ്വദേശിയായ ഇയാളെ റോസ്ലെയർ യൂറോപോർട്ടിൽവച്ചാണ് പിടികൂടിയത്.
ഡബ്ലിൻ: അയർലന്റിൽ സമ്മറിന് ഇന്ന് ഔദ്യോഗിക തുടക്കം. തെളിഞ്ഞ വെയിലുള്ള കാലാവസ്ഥയാണ് ഇന്ന് അനുഭവപ്പെടേണ്ടതെങ്കിലും, അസ്ഥിരകാലാവസ്ഥയാണ് നിലവിലുള്ളത്. നേരിയ മഴയും വെയിലും അയർലന്റിൽ അനുഭവപ്പെടുന്നുണ്ട്. നല്ല തെളിഞ്ഞ കാലാവസ്ഥയോടെയാണ് ഇന്നത്തെ ദിനം ആരംഭിച്ചത്. എന്നാൽ ചിലയിടങ്ങളിൽ നേരിയ മഴയും ലഭിച്ചു. തെക്കൻ മേഖലയിൽ വെയിൽ അനുഭവപ്പെടുന്നുണ്ട്. ഇവിടെ താപനില 13 ഡിഗ്രി സെൽഷ്യസ് മുതൽ 18 ഡിഗ്രി സെൽഷ്യസ്‌വരെ അനുഭവപ്പെടാം. ഇന്ന് രാത്രി വരണ്ട കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട്. താപനില 9 ഡിഗ്രി സെൽഷ്യസ് മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താഴാം.
ഡബ്ലിൻ: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഭവന പദ്ധതിയിലുൾപ്പെട്ട വീടുകളുടെ വിലയും ബാങ്കുകൾ നൽകുന്ന മോർട്ട്‌ഗേജ് പരിധിയും വ്യത്യസ്തം. സർക്കാരിന്റെ അവലോകന റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം ഉള്ളത്. ഭവന പദ്ധതിയിലുൾപ്പെട്ട വീടുകളുടെ വില മോർട്ടേജ് പരിധിയ്ക്ക് പുറത്താണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കിൽഡെയറിലെ അഫോർഡബിൾ വീടുകളുടെ വില മോർട്ട്‌ഗേജ് പരിധിയ്ക്ക് പുറത്താണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരിക്കുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ഡബ്ലിൻ: മുൻ പ്രധാനമന്ത്രി ലിയോ വരദ്കറുടെ ജീവിതാനുഭവങ്ങൾ പുസ്തകമാകുന്നു. ‘ സ്പീക്കിംഗ് മൈ മൈൻഡ് ‘ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങുന്നത്. ഈ വർഷം സെപ്തംബർ 11 ന് പുസ്തകം പ്രകാശനം ചെയ്യും. ജീവിതത്തിലെ വ്യക്തിപരവും രാഷ്ട്രീയ പരവുമായ അനുഭവങ്ങളാണ് പുസ്തകത്തിലൂടെ പൊതുജനങ്ങളിലേക്ക് എത്തുന്നത്. ചെയ്ത തെറ്റുകളുടെ തുറന്നുപറച്ചിലും പുസ്തകത്തിലൂടെ അദ്ദേഹം നടത്തുന്നുണ്ട്. ആത്മപരിശോധനയും അദ്ദേഹം പുസ്തകത്തിലൂടെ നടത്തുന്നുണ്ട്.
കോർക്ക്: കൗണ്ടി കോർക്കിൽ പ്രവർത്തിച്ചിരുന്ന തിമിംഗല നിരീക്ഷണ കേന്ദ്രം അടച്ച് പൂട്ടി. നിയന്ത്രണാതീതമായി അറ്റ്‌ലാന്റിക് തീരത്ത് മത്സ്യബന്ധനം വർദ്ധിച്ച പശ്ചാത്തലത്തിലാണ് കോർക്ക് വെയിൽ വാച്ച് കമ്പനി അടച്ച് പൂട്ടിയത്. തീരത്ത് മത്സ്യസംബന്ധത്ത് ബാക്കിയില്ലെന്നും കമ്പനി അറിയിച്ചു. കോളിൻ ബാർണ്‌സ് ആണ് കോർക്ക് വെയിൽ വാച്ചിന്റെ നടത്തിപ്പുകാരൻ. തീരദേശഗ്രാമമായ യൂണിയൻഹാളിലാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. അമിതമായ മത്സ്യബന്ധനം തീരത്തെ മത്സ്യസംബത്തിനെ ഇല്ലാതാക്കിയ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നത് എന്ന് കോളിൻ ബാർണ്‌സ് അറിയിച്ചു. ചെറുമത്സ്യങ്ങളാണ് തിമിംഗലങ്ങളുടെ ആഹാരം. മത്സ്യ സമ്പത്ത് ഇല്ലാതായത് തിമിംഗലങ്ങളെ തീരത്ത് നിന്നും അകറ്റിയിട്ടുണ്ട്. ഇര തേടി മറ്റ് തീരങ്ങളിലേക്ക് തിമിംഗങ്ങൾ പൂർണമായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡബ്ലിൻ: അയർലന്റിൽ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സിക്കേണ്ടിവരുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ പ്രതികരണവുമായി ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നി ഷീഗ്ധ. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും, വരും മാസങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നും ഷീഗ്ധ പറഞ്ഞു. ഈ മാസം മാത്രം എണ്ണായിരത്തിലധികം രോഗികളെയാണ് ട്രോളികളിലും കസേരകളിലും ഇരുത്തി ചികിത്സിച്ചത്. ട്രോളികളിൽ ഇരുത്തി ചികിത്സിക്കുന്നവരുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. പ്രതിദിനം 200 പേരെയെങ്കിലും ട്രോളികളിൽ ചികിത്സിക്കേണ്ട അവസ്ഥയാണുള്ളത്. വരും മാസങ്ങളിൽ സ്ഥിതി ഗുരുതരമാകാൻ സാദ്ധ്യതയുണ്ട്. ഇത് നേരിടാൻ ഞങ്ങളുടെ അംഗങ്ങൾക്ക് കഴിയുമെന്ന് ഉറപ്പാക്കാൻ എച്ച്എസ്ഇയുമായി മുൻകൈയെടുത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു.
ഡബ്ലിൻ: വിഎച്ച്‌ഐ വിമെൻസ് മിനി മാരത്തോണിൽ പ്രതീക്ഷിക്കുന്നത് വൻ സ്ത്രീ പങ്കാളിത്തം. 28,000 സ്ത്രീകൾ മാരത്തോണിന്റെ ഭാഗമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വിഎച്ച്‌ഐയുടെ 43 മാത്തെ മാരത്തോൺ ആണ് ഇന്ന് ഡബ്ലിനിൽ നടക്കുന്നത്. 10 കിലോ മീറ്റർ ആണ് മാരത്തോൺ. ഉച്ചയ്ക്ക് 12.30 ന് ഫിറ്റ്‌സ്‌വില്യം സ്ട്രീറ്റിൽ നിന്നും ആരംഭിക്കുന്ന മാരത്തോൺ ബാഗ്ഗട്ട് സ്ട്രീറ്റ് ലോവറിലാണ് സമാപിക്കുക. മാരത്തോണിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഏവരും നിയന്ത്രണങ്ങളോട് സഹകരിക്കണം എന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
ഡബ്ലിൻ: ഈ വർഷം ഇതുവരെ അയർലന്റിൽ നിന്നും നാടുകടത്തിയത് 120 പേരെ. ഇതിൽ 50 പേരെ വാണിജ്യ വിമാനത്തിലാണ് സ്വന്തം നാടുകളിലേക്ക് അയച്ചത്. മെയ് 23 വരെ 119 പേരെയാണ് നാടുകടത്തിയത് എന്ന് നീത്യനായ വകുപ്പ് അറിയിച്ചു. അനധികൃതമായി കുടിയേറിയതാണെന്ന് വ്യക്തമായതോടെയാണ് ഇവരെ സ്വന്തം പ്രദേശങ്ങളിലേക്ക് തന്നെ നാടുകടത്തിയത്. നാടുകടത്തൽ ഉത്തരവുകളോട് ദയവായി സഹകരിക്കണം എന്നും അല്ലാത്തവരെ അറസ്റ്റ് ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 48 പേരെ വാണിജ്യ വിമാനങ്ങളിലും 71 പേരെ പ്രത്യേക ചാർട്ടേഡ് വിമാനത്തിലുമാണ് നാടുകടത്തിയത്. ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു അനധികൃ കുടിയേറ്റക്കാരുമായി ആദ്യ വിമാനം പോയത്. ഈ മാസം ആദ്യവും മറ്റൊരു വിമാനത്തിൽ ആളുകളെ നാടുകടത്തി. ജോർജിയയിലേക്ക് ആയിരുന്നു ആളുകളെ മാറ്റിയത്. കുട്ടികളും ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
ക്ലെയർ: കൗണ്ടി ക്ലെയറിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ച കൗമാരക്കാരൻ അറസ്റ്റിൽ. പാർട്ടീനിലെ ഫിർഹിലിൽ ആയിരുന്നു സംഭവം. മോഷണശ്രമത്തിനിടെ കാർ ഉടമയായ 70 കാരിയ്ക്ക് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 6.15 ഓടെയായിരുന്നു സംഭവം. വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 70 കാരി കൗമാരക്കാരനെ തടയുകയായിരുന്നു. ഇതിനിടെയാണ് ഇവർക്ക് പരിക്കേറ്റത്. ഇവരെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ പ്രവേശിപ്പിച്ചു. കൗമാരക്കാരനെതിരെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
