ഡബ്ലിൻ: മുൻ സിൻഫെയ്ൻ നേതാവ് ഡെനിസ് ഡൊണാൾഡ്സന്റെ കൊലപാതകത്തിൽ പൊതുഅന്വേഷണം വേണമെന്ന് ആവശ്യം. മകൾ ജെയ്ൻ ഡൊണാൾഡ്സണാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. 2006 ൽ കൗണ്ടി ഡൊണഗലിൽവച്ചായിരുന്നു ഡെനിസ് ഡൊണാൾഡ്സൻ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ബിബിസിയ്ക്കെതിരായ മാനനഷ്ട കേസിൽ കഴിഞ്ഞ ദിവസം മുൻ സിൻഫെയ്ൻ നേതാവ് ജെറി ആഡംസ് വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മകൾ പൊതുഅന്വേഷണം പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്. ഡെനിസ് ഡൊണാൾഡ്സന്റെ കൊലയിൽ ജെറിയ്ക്ക് പങ്കുണ്ടെന്നായിരുന്നു ബിബിസിയുടെ ആരോപണം.
വിചാരണാ വേളയിൽ തെളിവുകൾ ഹാജരാക്കുന്നതിൽ നിന്നും ജെയ്ൻ ഡോണാൾഡ്സനെ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊതു അന്വേഷണം വേണമെന്ന ആവശ്യം ജെയ്ൻ ഉയർത്തിയത്.
Discussion about this post

