ഡെറി: കൗണ്ടി ഡെറിയിൽ ഒഴിഞ്ഞു കിടക്കുന്ന സ്കൂൾ കെട്ടിടത്തിൽ തീപിടിത്തം. ഡ്രൂമഹോയിലെ ഫൗഗാൻ വാലി സ്കൂളിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. അഗ്നിശമന സേനയെത്തി തീ അണച്ചു.
തീയും പുകയും ഉയരുന്നത് കണ്ട് പ്രദേശവാസികളാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. ഉടനെ 45 അഗ്നിശമന യൂണിറ്റുകൾ സ്ഥലത്ത് എത്തുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ മേഖലയിലെ റോഡ് അടച്ചു. ജനലും വാതിലുകളും തുറന്നിടരുതെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം ഉണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

