ഡബ്ലിൻ: അയർലന്റിൽ ദന്തരോഗ വിദഗ്ധർക്ക് ക്ഷാമം. ഇതേ തുടർന്ന് രാജ്യത്തെ ഡെന്റൽ കോളേജുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും വിദഗ്ധർ ഇല്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം ആകുന്നത്.
കഴിഞ്ഞ 30 വർഷമായി അയർലന്റിൽ തത്സ്ഥിതി തുടരുകയാണ്. ഡെന്റൽകോളേജുകളിൽ പഠിക്കാൻ ഓരോ വർഷവും വിദ്യാർത്ഥികൾ വലിയ താത്പര്യമാണ് കാണിക്കുന്നത്. എന്നാൽ ഇവരെ പഠിപ്പിക്കുന്നതിന് കോളേജുകളിൽ ദന്തരോഗ വിദഗ്ധർ ഇല്ല. അതുകൊണ്ട് തന്നെ രാജ്യത്തെ ഡെന്റൽ സ്കൂളുകളുടെ എണ്ണത്തിനും വർദ്ധനവില്ല.
2012 ലെ കണക്കുകൾ പരിശോധിച്ചാൽ 1432 ദന്തഡോക്ടർമാർ സർക്കാർ മേഖലയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ 2024 ആയപ്പോഴേയ്ക്കും ഇത് 810 ആയി കുറഞ്ഞു.
Discussion about this post

