- അഷ്ടമുടിക്കായലിന്റെ മണ്ണ് , കൊല്ലം നെഞ്ചേറ്റുന്നത് ആരെ ?
- ‘വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല, പിണറായി മികച്ച മുഖ്യമന്ത്രി’; കെ കെ ശൈലജ
- ‘ രാംലല്ലയുടെ വിഗ്രഹം കാണാൻ ഞാൻ ആഗ്രഹിച്ചു, ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; അയോദ്ധ്യയിലെത്തിയ ജർമ്മൻ സ്വദേശിയായ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു
- മുഖ്യമന്ത്രി ചെറ്റ എന്നു വിളിച്ചതില് അഭിമാനം; ധർമ്മടം മണ്ഡലത്തിൽ ആര് നിന്നാലും ജയിക്കുമെന്ന് ജി സുധാകരൻ
- ചരിത്രം ആവർത്തിക്കുമോ, അതോ തിരുത്തപ്പെടുമോ?; ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ പേരാവൂർ
- ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന ; ഗുരുവായൂർ പോലീസ് കേസെടുത്തു
- യുവതിയുടെ കൊലപാതകം; ഡെറിയിലെ വീട്ടിൽ പരിശോധന
- വർക്കലയിൽ അപ്രതീക്ഷിത നീക്കം : സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ , സ്ഥാനാർത്ഥിയായി പ്രഖ്യാപനം
Author: sreejithakvijayan
കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ ഒരു മരണം. 58 കാരനായ എമോൺ ഈഗൻ ആണ് മരിച്ചത്. അന്താരാഷ്ട്ര ഇൻഷൂറൻസ് കമ്പനിയായ ലോയിഡ്‌സിന്റെ അയർലന്റ് ബ്രാഞ്ചിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് അദ്ദേഹം. മെയ്‌നൂത്തിന് സമീപം ആയിരുന്നു അപകടം സംഭവിച്ചത്. വാഹനത്തിൽ പോകുന്നതിനിടെ ചരക്കുമായി പോകുകയായിരുന്ന ട്രാക്ടർ അദ്ദേഹത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
കാർലോ: കാർലോ വെടിവയ്പ്പ് കേസിലെ പ്രതിയുടെ പേര് വിവരങ്ങൾ പുറത്ത്. ഇവാൻ ഫിറ്റ്‌സ്‌ജെറാൾഡ് എന്നാണ് പ്രതിയായ 22 കാരന്റെ പേര്. വിക്ലോയ്ക്കും കാർലോയ്ക്കും ഇടയിലെ അതിർത്തി മേഖലയായ കിൽറ്റെഗൻ സ്വദേശിയാണ് ഇയാൾ. സ്വയം വെടിയുതിർത്ത് ഇയാൾ മരിച്ചിരുന്നു. ഇവാന്റെ ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം അനധികൃതമായി ആയുധം കൈവശം സൂക്ഷിച്ച കേസിൽ അറസ്റ്റിലായപ്പോഴുള്ള ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കേസിൽ അന്ന് ഇയാൾക്കും കൂട്ടാളികളായ രണ്ട് പേർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ കത്തിയാക്രമണം. ഒരാൾക്ക് പരിക്കേറ്റു. റോസി പാലത്തിന് താഴെ തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം ഉണ്ടായത്. പരിക്കേറ്റയാൾ മേറ്റർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം സ്‌റ്റേഷനിൽ എത്തിച്ചേരണമെന്ന് പോലീസ് നിർദ്ദേശിച്ചു.
ഡൊണഗൽ: ബന്ധുവിനെ ആക്രമിച്ച സംഭവത്തിൽ മുൻ ഡൊണഗൽ കൗണ്ടി കൗൺസിലർക്ക് കോടതി ശിക്ഷ വിധിക്കും. ഫൈൻ ഗെയ്ൽ കൗൺസിലർ ആയിരുന്ന ഗാരത്തെ റീഡിനാണ് ലെറ്റർകെന്നി സർക്യൂട്ട് കോടതി ശിക്ഷ വിധിക്കുക. കോടതിയിൽ ഹാജരായ ഗാരത്തെ കുറ്റങ്ങൾ കോടതിയ്ക്ക് മുൻപാകെ തുറന്ന് സമ്മതിച്ചിരുന്നു. 2021 മെയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സ്ട്രാനോർലറിലെ നോക്ക്‌ഫെയറിൽ വച്ച് കുടുംബ തർക്കത്തെ തുടർന്ന് പോൾ മക്കൂളിനെ ആക്രമിക്കുകയായിരുന്നു. ഇയാളുടെ വാനും ഗാരെത്ത് നശിപ്പിച്ചിരുന്നു.
കാർലോ: കാർലോയിലെ സൂപ്പർമാർക്കറ്റിൽ ഉണ്ടായ വെടിവയ്പ്പ് ഞെട്ടിച്ചുവെന്ന് പോലീസ്. സംഭവത്തിന്റെ വിശദാംശങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതിനിടെ ആയിരുന്നു പോലീസ് നടുക്കം രേഖപ്പെടുത്തിയത്. സംഭവ സമയം അവിടെ ഉണ്ടായിരുന്നവർക്കും ഇത് മറക്കാനാകാത്ത അനുഭവം ആയിരിക്കുമെന്നും പോലീസ് പറഞ്ഞു. വെടിവയ്പ്പ് നടന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് സൂപ്പർമാർക്കറ്റിൽ എത്തിയത്. അപ്പോൾ 20 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് സൂപ്പർമാർക്കറ്റിൽ നിന്നും പുറത്തേയ്ക്ക് വരുന്നത് കണ്ടു. തുടർന്ന് ആകാശത്തേയ്ക്ക് ആ യുവാവ് വെടിയുതിർത്തു. ഇതോടെ പോലീസ് പ്രതിരോധിക്കാൻ ശ്രമിച്ചു. യുവാവിനെ വളഞ്ഞ പോലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ യുവാവ് സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
കോർക്ക്: കോർക്ക് സിറ്റിയിൽ സംഘടിപ്പിച്ച മാരത്തോണിനിടെ മരിച്ച യുവതിയുടെ പേര് വിവരങ്ങൾ പുറത്ത്. ഓൾഡ് മാലോ റോഡിലെ അന്തേവാസിയായ എല്ലെൻ കാസിഡിയാണ് മരിച്ചത്. 24 വയസ്സാണ് പെൺകുട്ടിയുടെ പ്രായം. എല്ലെന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധി പേർ രംഗത്ത് എത്തി. ഞായറാഴ്ചയായിരുന്നു മാരത്തോൺ. ഹാഫ് മാരത്തോണിലായിരുന്നു യുവതി പങ്കെടുത്തത്. മത്സരം പൂർത്തിയാക്കിയതിന് പിന്നാലെ എല്ലെന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഡബ്ലിൻ: ലഹരി ഉപയോഗത്തിൽ നിന്നും പുതുതലമുറ വിട്ട് നിൽക്കണമെന്ന അഭ്യർത്ഥനയുമായി ലൗത്തിലെ ദ്രോഗെഡയിൽ സ്വദേശി ഡിലൻ. ഒരുകാലത്ത് കൊക്കെയ്ൻ ഉപയോഗത്തിന് അടിമയായിരുന്ന ഡിലൻ വളരെപാടുപെട്ടാണ് ഈ ശീലത്തിൽ നിന്നും മുക്തി നേടിയത്. ലഹരി തന്റെ ജീവിതം തന്നെ ഇല്ലാതാക്കിയെന്നും 23 കാരനായ ഡിലൻ പറഞ്ഞു. 17ാം വയസ്സിൽ ആയിരുന്നു ഡിലൻ ലഹരി ഉപയോഗം ആരംഭിച്ചത്. കോവിഡ് സമയത്ത് ഇത് രൂക്ഷമായി. മുറിയിൽ ഇരുന്ന് ഒന്നിൽ കൂടുതൽ തവണ ദിവസവും ലഹരി ഉപയോഗിക്കുക പതിവായി. രണ്ട് വർഷക്കാലം ഇത് തുടർന്നു. ദിവസേന 500 യൂറോയോളം ലഹരി ഉപയോഗത്തിനായി ഡിലന് ആവശ്യമായി വന്നു. ഇതോടെ വായ്പകളും മറ്റും എടുക്കാൻ ആരംഭിച്ചു. ഒടുവിൽ ജീവിതം കൈവിട്ട് പോകുമെന്ന ഘട്ടം എത്തിയതോടെ ഡിലൻ ഇതിൽ നിന്നും മോചനം നേടാൻ ആഗ്രഹിക്കുകയായിരുന്നു. ഇതേ തുടർന്ന് 2021 നവംബർ 30 ന് സ്മാർമോർ കാസിൽ പുരനധിവാസ കേന്ദ്രത്തിൽ ചികിത്സ തേടി. പൂർണമായും ലഹരിയിൽ നിന്നും മുക്തനായ ഡിലൻ പിന്നീട് പുതിയ…
കാർലോ: കാർലോയിലെ സൂപ്പർമാർക്കറ്റിൽ ഉണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വയംവെടിവച്ച് മരിച്ച പ്രതി അനധികൃതമായി ആയുധം കൈവശം സൂക്ഷിച്ച കേസിൽ പ്രതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിക്ലോയ്ക്കും കാർലോയ്ക്കും ഇടയിലെ അതിർത്തിമേഖലയായ കിൽറ്റെഗൻ സ്വദേശിയാണ് പ്രതി. 22 വയസ്സാണ് ഇയാളുടെ പ്രായം. സംഭവത്തിന് പിന്നാലെ പോലീസ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. അനധികൃതമായി സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കൈവശംവച്ച കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിന്റെ രേഖകൾ പോലീസ് വീട്ടിൽ നിന്നും കണ്ടെത്തി.
ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ ആർക്കിയോളജിക്കൽ സൈറ്റുകളും ചരിത്ര സ്മാരകങ്ങളും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രത്യേകം സംരക്ഷിച്ചു പോരുന്ന നൂറോളം മേഖലകളും സ്മാരകങ്ങളുമാണ് നശിച്ചത്. സംഭവം അധികൃതരിലും ചരിത്രകാരന്മാരിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മേഖലയിൽ ഏകദേശം 35,500 ചരിത്ര സ്മാരകങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ. ഇവയിൽ ഏകദേശം രണ്ടായിരം സ്മാരകങ്ങൾക്കാണ് സർക്കാരിന്റെ പ്രത്യേക സംരക്ഷണം ഉള്ളത്. ഇവയിൽ 10,000 വർഷം പഴക്കമുള്ള സ്മാരകങ്ങൾവരെ ഉൾപ്പെടുന്നു. ഇത്തരത്തിൽ സംരക്ഷിച്ച് പോരുന്നവയാണ് ഇപ്പോൾ വ്യാപകമായി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ കർശന നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ സ്‌കൂളിന് മുൻപിൽ വംശീയ വിദ്വേഷം പടർത്തുന്ന ചുവരെഴുത്ത് ( ഗ്രാഫിറ്റി). ഡെറികൂൾ വേയിലെ റാത്ത്കൂൾ പ്രൈമറി ആൻഡ് നഴ്‌സറി സ്‌കൂളിന് സമീപമുള്ള ബസ് സ്റ്റോപ്പിലായിരുന്നു ചുവരെഴുത്തുകൾ കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നോ ബ്ലാക്ക്‌സ് ഓർ മുസ്ലീംസ് എന്നായിരുന്നു എഴുതിയിരുന്നത്. ഞായറാഴ്ച ആയിരുന്നു ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കണ്ടവർ ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവത്തെ അപലപിച്ച് യുണൈറ്റഡ് എഗൈൻസ്റ്റ് റേസിസം രംഗത്ത് എത്തി. വ്യത്യസ്ത വിഭാഗങ്ങളെ ഒന്നിച്ചിരുത്തി അറിവ് പകരുന്ന പ്രൈമറി സ്‌കൂൾ തന്നെ അക്രമികൾ ലക്ഷ്യമിടുന്നത് ഭയനാകമാണെന്ന് ആയിരുന്നു സംഘടനയുടെ പ്രതികരണം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
