കാർലോ: കാർലോ വെടിവയ്പ്പ് കേസിലെ പ്രതിയുടെ പേര് വിവരങ്ങൾ പുറത്ത്. ഇവാൻ ഫിറ്റ്സ്ജെറാൾഡ് എന്നാണ് പ്രതിയായ 22 കാരന്റെ പേര്. വിക്ലോയ്ക്കും കാർലോയ്ക്കും ഇടയിലെ അതിർത്തി മേഖലയായ കിൽറ്റെഗൻ സ്വദേശിയാണ് ഇയാൾ. സ്വയം വെടിയുതിർത്ത് ഇയാൾ മരിച്ചിരുന്നു.
ഇവാന്റെ ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം അനധികൃതമായി ആയുധം കൈവശം സൂക്ഷിച്ച കേസിൽ അറസ്റ്റിലായപ്പോഴുള്ള ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കേസിൽ അന്ന് ഇയാൾക്കും കൂട്ടാളികളായ രണ്ട് പേർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.
Discussion about this post

