കാർലോ: കാർലോയിലെ സൂപ്പർമാർക്കറ്റിൽ ഉണ്ടായ വെടിവയ്പ്പ് ഞെട്ടിച്ചുവെന്ന് പോലീസ്. സംഭവത്തിന്റെ വിശദാംശങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതിനിടെ ആയിരുന്നു പോലീസ് നടുക്കം രേഖപ്പെടുത്തിയത്. സംഭവ സമയം അവിടെ ഉണ്ടായിരുന്നവർക്കും ഇത് മറക്കാനാകാത്ത അനുഭവം ആയിരിക്കുമെന്നും പോലീസ് പറഞ്ഞു.
വെടിവയ്പ്പ് നടന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് സൂപ്പർമാർക്കറ്റിൽ എത്തിയത്. അപ്പോൾ 20 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് സൂപ്പർമാർക്കറ്റിൽ നിന്നും പുറത്തേയ്ക്ക് വരുന്നത് കണ്ടു. തുടർന്ന് ആകാശത്തേയ്ക്ക് ആ യുവാവ് വെടിയുതിർത്തു. ഇതോടെ പോലീസ് പ്രതിരോധിക്കാൻ ശ്രമിച്ചു. യുവാവിനെ വളഞ്ഞ പോലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ യുവാവ് സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

