- അഷ്ടമുടിക്കായലിന്റെ മണ്ണ് , കൊല്ലം നെഞ്ചേറ്റുന്നത് ആരെ ?
- ‘വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല, പിണറായി മികച്ച മുഖ്യമന്ത്രി’; കെ കെ ശൈലജ
- ‘ രാംലല്ലയുടെ വിഗ്രഹം കാണാൻ ഞാൻ ആഗ്രഹിച്ചു, ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; അയോദ്ധ്യയിലെത്തിയ ജർമ്മൻ സ്വദേശിയായ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു
- മുഖ്യമന്ത്രി ചെറ്റ എന്നു വിളിച്ചതില് അഭിമാനം; ധർമ്മടം മണ്ഡലത്തിൽ ആര് നിന്നാലും ജയിക്കുമെന്ന് ജി സുധാകരൻ
- ചരിത്രം ആവർത്തിക്കുമോ, അതോ തിരുത്തപ്പെടുമോ?; ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ പേരാവൂർ
- ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന ; ഗുരുവായൂർ പോലീസ് കേസെടുത്തു
- യുവതിയുടെ കൊലപാതകം; ഡെറിയിലെ വീട്ടിൽ പരിശോധന
- വർക്കലയിൽ അപ്രതീക്ഷിത നീക്കം : സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ , സ്ഥാനാർത്ഥിയായി പ്രഖ്യാപനം
Author: sreejithakvijayan
കാർലോ: കാർലോ ടൗണിൽ വെടിവയ്പ്പ് ഉണ്ടായ സൂപ്പർമാർക്കറ്റും പരിസരവും സീൽ ചെയ്ത് പോലീസ്. കാർലോയിലെ ഫെയർഗ്രീൻ ഷോപ്പിംഗ് സെന്ററിലെ ടെസ്‌കോ സൂപ്പർമാർക്കറ്റിലായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. പരിശോധനയുടെയും സുരക്ഷയുടെയും ഭാഗമായിട്ടാണ് ഷോപ്പിംഗ് മാളും പരിസരവും അടച്ചിട്ടിരിക്കുന്നത്. ഇന്നലെ രാത്രിയോടെ പ്രദേശത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇന്നലെ വൈകീട്ടോടെയാണ് ടെസ്‌കോ സൂപ്പർമാർക്കറ്റിൽ വെടിവയ്പ്പ് ഉണ്ടായത്. തോക്കുമായി എത്തിയ അക്രമി ചുറ്റിലും വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ സ്വയം വെടിയുതിർത്തു. സംഭവത്തിൽ ഒരു പെൺകുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
ഡബ്ലിൻ: സ്ത്രീകൾക്ക് സൗജന്യ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (എച്ച്ആർടി) നൽകുന്ന പദ്ധതിയിൽ പകുതിയിലധികം ഫാർമസികളും ഒപ്പുവച്ചതായി ഐറിഷ് ഫാർമസി യൂണിയൻ. വെള്ളിയാഴ്ച ഉച്ചവരെ 87 ശതമാനം ഫാർമസികളാണ് ഒപ്പുവച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ ഫാർമസികൾ പദ്ധതിയുടെ ഭാഗമാകുമെന്ന് ഐപിയു യൂണിയൻ പ്രസിഡന്റ് ടോം മുറെ പറഞ്ഞു. അയർലന്റിൽ ഞായറാഴ്ച മുതൽ എച്ച്ആർടി സ്ത്രീകൾക്ക് സൗജന്യമാക്കിയിട്ടുണ്ട്. അടുത്ത ആഴ്ച കൂടുതൽ ഫാർമസികൾ ഒപ്പുവയ്ക്കും. അങ്ങിനെ ഫാർമസികളുടെ പങ്കാളിത്തം 100 ശതമാനം എന്ന നില കൈവരും. വെള്ളിയാഴ്ച ഉച്ചവരെ 87 ശതമാനം ഫാർമസികൾ പദ്ധതിയിൽ ഒപ്പുവച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡെറി: കൗണ്ടി ഡെറിയിൽ വാഹനാപകടത്തിൽ ഒരു മരണം. മഘെറഫെൽറ്റിലെ ഗ്രേഞ്ച് റോഡിൽ ആയിരുന്നു സംഭവം. 50 കാരനായ ടോണി റൈറ്റ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു അപകടം. വാനിൽ ആയിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നത്. നിയന്ത്രണംവിട്ട വാൻ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ടോണിയ്ക്ക് സാരമായി പരിക്കേറ്റ ടോണിയെ ആശപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പ നേരത്തിന് ശേഷം മരിക്കുകയായിരുന്നു.
ബെൽഫാസ്റ്റ്: അയർലന്റിന്റെ പടിഞ്ഞാറൻ മേഖലകളിൽ തൊഴിലവസരമൊരുക്കി വെസ്റ്റേൺ ഡെവലപ്‌മെന്റ് കമ്മീഷൻ. 50 മില്യൺ യൂറോയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചു. പടിഞ്ഞാറൻ മേഖലകളിൽ 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ പദ്ധതി. മന്ത്രി ഡാര കാലറിയാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. അൺലോക്കിംഗ് പൊട്ടൻഷ്യൽ, ഡ്രൈവിംഗ് ചേഞ്ച്; എ സ്ട്രാറ്റജി ഫോർ റീജിയണൽ ഗ്രോത്ത് ആൻഡ് കൊളാബറേഷൻ 2025-29 എന്നാണ് പദ്ധതിയുടെ പേര്.
കെറി: മരണപ്പെട്ട കെറിയലെ കർഷകൻ മൈക്കൽ ഗെയ്‌നിന്റെ സംസ്‌കാര ചടങ്ങുകൾ തീരുമാനിച്ചു. ശനിയാഴ്ച അദ്ദേഹത്തിന്റെ മൃതദേഹ ഭാഗങ്ങൾ സംസ്‌കരിക്കും. കെൻമാരിലെ ഫിന്നഗന്റെ ഫ്യൂണറൽ ഹോമിൽ ആണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. കൃഷിയിടത്തിൽ നിന്നുള്ള മൃതദേഹ ഭാഗങ്ങൾ മൈക്കലിന്റേത് ആണെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടിക്രമങ്ങൾ അന്വേഷണ സംഘം പൂർത്തിയാക്കിയിട്ടുണ്ട്. ഇതോടെയാണ് ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം സംസ്‌കരിക്കുന്നത്. കുടുംബക്കാർ മാത്രമായിരിക്കും പരിപാടിയിൽ പങ്കെടുക്കുക. സംസ്‌കാര ചടങ്ങുകൾക്കായി മൃതദേഹ ഭാഗങ്ങൾ വെള്ളിയാഴ്ച ഉച്ചയോടെ ഫ്യൂണറൽ ഹോമിൽ എത്തിയ്ക്കും.
ഡബ്ലിൻ: സൈനിക സേവനത്തിനിടെ ജീവൻ വെടിഞ്ഞ മകന്റെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാതെ പ്രതിസന്ധിയിലായി പിതാവ്. ലെബനനിൽവച്ച് കൊല്ലപ്പെട്ട മൈക്കിൾ മക്‌നീലയുടെ പിതാവ് ജോൺ മക്‌നീലയാണ് വാർദ്ധക്യകാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പെൻഷൻ ആനുകൂല്യങ്ങൾക്കായി നിലവിലെ ആർമി പെൻഷൻ ആക്ടിൽ ഭേദഗതി കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1989 ൽ ആയിരുന്നു ലെബനനിൽവച്ച് സമാധാന സേനാംഗമായ മൈക്കിൾ മക്‌നീല കൊല്ലപ്പെട്ടത്. ഇതേ തുടർന്ന് പെൻഷൻ ആനുകൂല്യങ്ങൾ അമ്മയായ കാതലീന് ലഭിച്ചു. ആരോരും തുണയില്ലാതിരുന്ന കുടുംബം ഈ ആനുകൂല്യം കൊണ്ടാണ് ജീവിച്ചിരുന്നത്. എന്നാൽ അടുത്തിടെ കാതലീൻ മരിച്ചു. ഇതോടെയാണ് ജോൺ മക്‌നീല പ്രതിസന്ധിയിലായത്.
ഡബ്ലിൻ: ആഗോള റാങ്കിംഗിൽ അയർലന്റ് സർവ്വകലാശാലകളുടെ സ്ഥാനം ഇടിഞ്ഞു. റാങ്കിംഗിൽ മുന്നിട്ട് നിന്നിരുന്ന ഡബ്ലിനിലെ ട്രിനിറ്റി കോളേജിന്റെ റാങ്കിംഗിൽ ഉൾപ്പെടെയാണ് ഇടിവ് ഉണ്ടായത്. അതേസമയം രാജ്യത്തെ ഏറ്റവും മികച്ച കോളേജ് എന്ന പദവി ട്രിനിറ്റി കോളേജ് നിലനിർത്തി. വിദ്യാഭ്യാസ നിലവാരം, തൊഴിലവസര സാധ്യത, അധ്യാപകരുടെ നിലവാരം, ഗവേഷണ മികവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ്. നല്ല ഫണ്ട് ലഭിക്കുന്ന സ്ഥാപനങ്ങളിലെ ഗവേഷണ മികവാണ് ഐറിഷ് സർവ്വകലാശാലകളെ പിന്നോട്ടടിച്ചത് എന്നാണ് സൂചന. കഴിഞ്ഞ വർഷം 250ാം സ്ഥാനത്ത് ആയിരുന്നു ട്രിനിറ്റി കോളേജ്. എന്നാൽ ഈ വർഷം ഇത് 259 ആയി. മറ്റ് കോളേജുകളുടെ റാങ്കിംഗ് യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിൻ – 299ാം സ്ഥാനം (കഴിഞ്ഞ വർഷം 301-ാം സ്ഥാനം) യൂണിവേഴ്സിറ്റി കോളേജ് കോർക്ക് – 545ാമത് (542ാമത്) ഗാൽവേ സർവകലാശാല – 707ാമത് (668ാമത്) ലിമെറിക്ക് സർവകലാശാല – 926ാമത് (925ാമത്) അയർലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസ് – 1013ാം സ്ഥാനം (മാറ്റമില്ല)…
ഡബ്ലിൻ: ജനമനസിൽ ഒരുപോലെ സ്ഥാനം പിടിച്ച് ഫിയാന ഫെയിൽ പാർട്ടിയും ഫൈൻ ഗെയിൽ പാർട്ടിയും. ജനപ്രീതി സംബന്ധിച്ച് നടത്തിയ ഏറ്റവും പുതിയ സർവ്വേയിൽ ഇരുപാർട്ടികൾക്കും തുല്യപ്രാധാന്യമാണ് ലഭിച്ചത്. അതേസമയം പ്രതിപക്ഷ പാർട്ടിയായ സിൻ ഫെയ്ൻ പാർട്ടിയുടെ ജനപ്രീതി മങ്ങി സൺഡേയ് ഇന്റിപെൻഡന്റ് / അയർലന്റ് തിങ്ക്‌സ് നടത്തിയ സർവ്വേയാണ് വിവിധ പാർട്ടികളുടെ ജനപ്രീതി വ്യക്തമാക്കുന്നത്. സർവ്വേയിൽ ഫിയാന ഫെയിലിനും ഫൈൻ ഗെയിലിനും 21 ശതമാനം വീതം ജനപിന്തുണ ലഭിച്ചു. സിൻ ഫെയ്‌നിന്റെ ജനപിന്തുണയിൽ 2 ശതമാനം കുറവ് രേഖപ്പെടുത്തി. 20 ശതമാനം ആണ് പാർട്ടിയുടെ ജനപിന്തുണ. സോഷ്യൽ ഡെമോക്രാറ്റ്‌സിന്റെ പിന്തുണ 9 ശതമാനം ആയിട്ടുണ്ട്. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ജനപിന്തുണ ഏറ്റവും കൂടുതലുള്ള നേതാവ്. 46 ശതമാനം ആളുകൾ അദ്ദേഹത്തെ പിന്തുണച്ചപ്പോൾ സൈമൺ ഹാരിസിന് 41 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.
ഡബ്ലിൻ: ക്രാന്തി അയർലന്റ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്. ഡബ്ലിനിലെ കോർക്കാഗ് പാർക്കിലാണ് ആവേശപൂർണമായ മത്സരങ്ങൾ അരങ്ങേറുക. ക്രാന്തിയുടെ വാട്ടർഫോർഡ്, കിൽക്കെനി യൂണിറ്റുകൾ ചേർന്നാണ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. അയർലന്റിലെ പ്രമുഖ ക്രിക്കറ്റ് ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. വിജയികളാകുന്ന ടീമിന് 501 യൂറോ ക്യാഷ് പ്രൈസും സ്വർണമെഡലുമാണ് സമ്മാനമായി ലഭിക്കുക. ക്രാന്തി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാം സീസണാണ് ഇന്ന് നടക്കുന്നത്. ആറ് ഓവർ ഫോർമാറ്റിലാണ് മത്സരങ്ങൾ.
കോർക്ക്: കോർക്ക് സിറ്റിയിൽ മാരത്തോണിനിടെ മത്സരാർത്ഥി മരിച്ചു. 20 വയസ്സുള്ള യുവതിയാണ് മരിച്ചത്. സംഭവത്തിൽ കോർക്ക് സിറ്റി കൗൺസിൽ ദു:ഖം രേഖപ്പെടുത്തി. ഹാഫ് മാരത്തോണിലാണ് യുവതി പങ്കെടുത്തത്. ഫിനിഷിംഗ് ലൈനിൽ എത്തിയതിന് പിന്നാലെ യുവതിയ്ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അടിയന്തിര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 26 രാജ്യങ്ങളിൽ നിന്നായി 550 പേരായിരുന്നു മാരത്തോണിൽ പങ്കെടുത്തത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
