ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ ആർക്കിയോളജിക്കൽ സൈറ്റുകളും ചരിത്ര സ്മാരകങ്ങളും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രത്യേകം സംരക്ഷിച്ചു പോരുന്ന നൂറോളം മേഖലകളും സ്മാരകങ്ങളുമാണ് നശിച്ചത്. സംഭവം അധികൃതരിലും ചരിത്രകാരന്മാരിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
മേഖലയിൽ ഏകദേശം 35,500 ചരിത്ര സ്മാരകങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ. ഇവയിൽ ഏകദേശം രണ്ടായിരം സ്മാരകങ്ങൾക്കാണ് സർക്കാരിന്റെ പ്രത്യേക സംരക്ഷണം ഉള്ളത്. ഇവയിൽ 10,000 വർഷം പഴക്കമുള്ള സ്മാരകങ്ങൾവരെ ഉൾപ്പെടുന്നു. ഇത്തരത്തിൽ സംരക്ഷിച്ച് പോരുന്നവയാണ് ഇപ്പോൾ വ്യാപകമായി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ കർശന നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.
Discussion about this post

