കാർലോ: കാർലോയിലെ സൂപ്പർമാർക്കറ്റിൽ ഉണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വയംവെടിവച്ച് മരിച്ച പ്രതി അനധികൃതമായി ആയുധം കൈവശം സൂക്ഷിച്ച കേസിൽ പ്രതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിക്ലോയ്ക്കും കാർലോയ്ക്കും ഇടയിലെ അതിർത്തിമേഖലയായ കിൽറ്റെഗൻ സ്വദേശിയാണ് പ്രതി. 22 വയസ്സാണ് ഇയാളുടെ പ്രായം.
സംഭവത്തിന് പിന്നാലെ പോലീസ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. അനധികൃതമായി സ്ഫോടക വസ്തുക്കളും ആയുധങ്ങളും കൈവശംവച്ച കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിന്റെ രേഖകൾ പോലീസ് വീട്ടിൽ നിന്നും കണ്ടെത്തി.
Discussion about this post

