ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ സ്കൂളിന് മുൻപിൽ വംശീയ വിദ്വേഷം പടർത്തുന്ന ചുവരെഴുത്ത് ( ഗ്രാഫിറ്റി). ഡെറികൂൾ വേയിലെ റാത്ത്കൂൾ പ്രൈമറി ആൻഡ് നഴ്സറി സ്കൂളിന് സമീപമുള്ള ബസ് സ്റ്റോപ്പിലായിരുന്നു ചുവരെഴുത്തുകൾ കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നോ ബ്ലാക്ക്സ് ഓർ മുസ്ലീംസ് എന്നായിരുന്നു എഴുതിയിരുന്നത്. ഞായറാഴ്ച ആയിരുന്നു ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കണ്ടവർ ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവത്തെ അപലപിച്ച് യുണൈറ്റഡ് എഗൈൻസ്റ്റ് റേസിസം രംഗത്ത് എത്തി. വ്യത്യസ്ത വിഭാഗങ്ങളെ ഒന്നിച്ചിരുത്തി അറിവ് പകരുന്ന പ്രൈമറി സ്കൂൾ തന്നെ അക്രമികൾ ലക്ഷ്യമിടുന്നത് ഭയനാകമാണെന്ന് ആയിരുന്നു സംഘടനയുടെ പ്രതികരണം.
Discussion about this post

