Author: sreejithakvijayan

ഓഫ്‌ലേ: തുടർച്ചയായ ഏഴാം വർഷവും ഓഫ്‌ലേയിലെ ചതുപ്പിൽ എത്തി അപൂർവ്വയിനത്തിൽപ്പെട്ട കൊക്കുകൾ. മുട്ടയിടുന്നതിന് വേണ്ടിയാണ് ഇവ ഓഫ്‌ലേയിൽ എത്തിയിരിക്കുന്നത്. ഇവയെ ബോർഡ് ആൻഡ് മോനയിലെ പരിസ്ഥിതി ശാസ്ത്രജ്ഞൻ നിരീക്ഷിച്ചുവരികയാണ്. ഓഫ്‌ലേയിലെ ചതുപ്പിൽ ഇവ മുൻവർഷങ്ങളിലും മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ച് മുട്ടകളാണ് വിരിയിച്ചത്.

Read More

ഡബ്ലിൻ: സ്വകാര്യ നഴ്‌സിംഗ് ഹോമുകളിലെ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾക്കെതിരെ ശക്തമായ നിലപാടുമായി മൈഗ്രന്റ് നഴ്‌സസ് അയർലന്റ്. സംഭവത്തെ മൈഗ്രന്റ് നഴ്‌സസ് ശക്തമായി അപലപിച്ചു. വ്യാജ ഓഫർ ലെറ്ററുമായി അയർലന്റിലേക്ക് എത്തുന്ന നഴ്‌സുമാരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. ഇതേക്കുറിച്ച് മാദ്ധ്യമങ്ങളിൽ വലിയ തോതിൽ വാർത്തകൾ വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതികരിച്ച് എംഎൻഐ രംഗത്ത് എത്തിയത്. തട്ടിപ്പിനെതിരെ നടപടിയ്ക്കായി അധികൃതരുമായി എംഎൻഐ നിരന്തരം ബന്ധപ്പെടുന്നുണ്ട്. തട്ടിപ്പിനിരയായ നഴ്‌സുമാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും എംഎൻഐ നടത്തിവരുന്നുണ്ട്.

Read More

ഡബ്ലിൻ: സ്ഥിരകാല നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ കുറയ്ക്കാൻ തീരുമാനിച്ച് ബാങ്ക് ഓഫ് അയർലന്റ്. 12 മാസത്തെയും 18 മാസത്തെയും സ്ഥിരകാല നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് കുറയ്ക്കുന്നത്. പുതിയ പലിശനിരക്ക് വ്യാഴാഴ്ച മുതൽ നിലവിൽ വരും. 0.25 ശതമാനം ആണ് കുറയ്ക്കുക. പുതിയ അക്കൗണ്ട് ഉടമകൾക്കാണ് കുറഞ്ഞ പലിശനിരക്ക്. ഇന്ന് ബിസിനസ് അവസാനിക്കുന്നതിന് മുൻപ് അക്കൗണ്ട് തുറന്നാൽ നിലവിലെ നിരക്കുകൾ ഇപ്പോഴും ലഭിക്കും. നിലവിൽ 2.00% എഇആറിൽ-ൽ വാഗ്ദാനം ചെയ്യുന്ന ബാങ്കിന്റെ അഡ്വാന്റേജ് 12 മാസ ഫിക്‌സഡ് ടേം സേവിംഗ്‌സ് അക്കൗണ്ട് 1.75% ആയി കുറയ്ക്കും. കൂടാതെ അതിന്റെ അഡ്വാന്റേജ് 19 മാസ ഫിക്‌സഡ് ടേം സേവിംഗ്‌സ് അക്കൗണ്ട് 2.48% എഇആറിൽ നിന്ന് 2.24% ആയും ഉയരും.

Read More

ഡബ്ലിൻ: കാനഡയിൽ ഉണ്ടായ കാട്ടുതീയിൽ നിന്നുള്ള പുക അയർലന്റിൽ എത്തി. അറ്റ്‌ലാന്റികും കടന്ന് പുക രാജ്യത്ത് എത്തിയെന്നാണ് യൂറോപ്യൻ ഗവേഷകർ വ്യക്തമാക്കുന്നത്. ഈ ആഴ്ച പുക യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കും. കനേഡിയൻ പ്രവിശ്യകളായ മാനിറ്റോബ, സസ്‌കാച്ചെവൻ, ഒന്റാറിയോ എന്നിവിടങ്ങളിലാണ് കാട്ടുതീ പടർന്നത്. യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് അറ്റ്‌മോസ്ഫിയർ മോണിറ്ററിംഗ് സിസ്റ്റമാണ് പുക അയർലന്റിൽ എത്തിയതായി നിരീക്ഷിച്ചത്. നേരത്തെ ഗ്രീസിലും കിഴക്കൻ മെഡിറ്ററേനിയന് ചുറ്റുമുള്ള പ്രദേശത്തും പുക ഉയർന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജൂൺ ഒന്നോടെയാണ് പുക അയർലന്റിലേക്ക് പ്രവേശിച്ചത്. വേനൽകാലത്തും വസന്തകാലത്തും കാനഡയിൽ കാട്ടുതീ ഉണ്ടാകുന്നത് പതിവാണെന്ന് ഗവേഷകർ വ്യക്തമാക്കി.

Read More

വിക്ലോ: കൗണ്ടി വിക്ലോയിൽ കാർ മോഷ്ടിച്ച സംഭവത്തിൽ കൗമാരക്കാർ അറസ്റ്റിൽ. നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ മോഷണക്കുറ്റം ചുമത്തി. ആർക്ലോവിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ നാല് ആൺകുട്ടികൾ കാറുമായി പോയതായി വ്യക്തമാകുകയായിരുന്നു. ഇതോടെ പോലീസ് വാഹന പരിശോധന ആരംഭിച്ചു. ഇതിനിടെ ഇവരെ എം 11 ലെ ജംഗ്ഷൻ 23 ൽ നിന്നും പോലീസ് പിടികൂടി.

Read More

ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ ട്രോളികൾക്കായി കാത്തിരിക്കുന്നവരുടെ കണക്കുകൾ പുറത്തുവിട്ട് ഐറിഷ് നഴ്‌സസ് ആന്റ് മിഡ് വൈവ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ). 419 രോഗികളാണ് ട്രോളികൾക്കായി നിലവിൽ കാത്തിരിക്കുന്നത്. ഇതിൽ 227 പേർ എമർജൻസി ഡിപ്പാർട്ട്‌മെന്റിലാണ് ഉള്ളത്. 142 പേർ വാർഡുകളിലും മറ്റുമായി പ്രവേശിക്കപ്പെട്ടവരാണ്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ കിടക്കകൾക്ക്  രൂക്ഷമായ ക്ഷാമം നേരിടുന്നുണ്ട്. ഇതോടെയാണ് ട്രോളികളിൽ ചികിത്സ നൽകാൻ ആരംഭിച്ചത്. ഇതും ലഭിക്കാത്ത അവസ്ഥയാണ് ആശുപത്രികളിൽ ഉള്ളത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക് തന്നെയാണ് ട്രോളികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ മുന്നിട്ട് നിൽക്കുന്നത്. ഇവിടെ 93 പേർ ട്രോളികളിൽ ചികിത്സ തേടുന്നുണ്ട്. ഇവരിൽ 37 പേർ എമർജൻസി ഡിപ്പാർട്ട്‌മെന്റിലാണ് ഉള്ളത്. 56 പേരെ മറ്റ് വിഭാഗങ്ങളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിലെയും, ലാറ്റെർകെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും സമാന സാഹചര്യമാണ് ഉള്ളത്.

Read More

ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിൽ പോലീസുകാർ സാധാരണക്കാരോട് മോശമായി പെരുമാറുന്ന സംഭവങ്ങൾ വ്യാപകം. പോലീസുകാരുടെ മോശം പെരുമാറ്റം സംബന്ധിച്ച് 40 ഓളം പരാതികളാണ് നോർതേൺ അയർലന്റ്‌സ് പോലീസ് ഓംബുഡ്‌സ്മാനിൽ ലഭിച്ചത്. നീതിന്യായമന്ത്രി നവോമി ലോംഗ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. പ്രതിവർഷം എട്ടോളം പരാതികൾ ഓംബുഡ്‌സ്മാൻ മേരി ആൻഡേഴ്‌സന്റെ ഓഫീസിൽ ലഭിക്കുന്നുണ്ടെന്ന് നവോമി പറഞ്ഞു. അക്രമ സംഭവങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടില്ലെങ്കിലും സംഭവം ആശങ്കയുണ്ടാക്കുന്നത് ആണ്. കഴിഞ്ഞ വർഷം പദവി ലൈംഗിക കാര്യങ്ങൾക്കായി ദുരുപയോഗം സംബന്ധിച്ച 19 പരാതികളിൽ അന്വേഷണം നടത്തിയെന്നും നവോമി കൂട്ടിച്ചേർത്തു.

Read More

ലിമെറിക്: നഗരത്തിലെ വ്യാപാര സ്ഥാപനത്തിന് നേരെ ബോംബേറ്. ഓൾഡ് കോർക്ക് റോഡിലെ ഇൻവെർ ഫില്ലിംഗ് സ്റ്റേഷനകത്തുള്ള സ്പാർ ഷോപ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പരിക്കോ ആളപായമോ ഇല്ല. ഫയർ ബോംബ് ആണ് എറിഞ്ഞത്. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. തീ ഉയരുന്നത് കണ്ട പ്രദേശവാസികൾ ആണ് വിവരം ഫയർഫോഴ്‌സിനെ അറിയിച്ചത്. ഉടനെ ഇവരെത്തി തീ അണയ്ക്കുകയായിരുന്നു. സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

Read More

ലെറ്റർകെന്നി: സർജിക്കൽ ഹബ്ബ് പദ്ധതിയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയ്ക്ക് കത്തയച്ച് ഡൊണഗലിലെ ഒരു സംഘം ഡോക്ടർമാർ. പദ്ധതിയിൽ ലെറ്റർകെന്നിയെ അവഗണിക്കാനുള്ള എച്ച്എസ്ഇയുടെ തീരുമാനത്തിനെതിരെ അടിയന്തിര യോഗം വിളിക്കണം എന്നാണ് കത്തിലെ ആവശ്യം. 170 ലധികം ഡോക്ടർമാർ സംയുക്തമായിട്ടാണ് കത്ത് നൽകിയിരിക്കുന്നത്.

Read More

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വീടിനുള്ളിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. കൊന്നമരയിൽ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. കാസ്ലയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയുള്ള ഗ്ലീൻ മാക് മുയ്റിനിലായിരുന്നു സംഭവം. വീട്ടിൽ നിന്നും തീ പടർന്നതായി വിവരം ലഭിച്ച ഫയർ എൻജിൻ ഉടനെ എത്തി തീ അണച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവ സമയം ഇവർ മാത്രമാണ് വീട്ടിൽ ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More