കോർക്ക്: കോർക്ക് സിറ്റിയിൽ സംഘടിപ്പിച്ച മാരത്തോണിനിടെ മരിച്ച യുവതിയുടെ പേര് വിവരങ്ങൾ പുറത്ത്. ഓൾഡ് മാലോ റോഡിലെ അന്തേവാസിയായ എല്ലെൻ കാസിഡിയാണ് മരിച്ചത്. 24 വയസ്സാണ് പെൺകുട്ടിയുടെ പ്രായം. എല്ലെന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധി പേർ രംഗത്ത് എത്തി.
ഞായറാഴ്ചയായിരുന്നു മാരത്തോൺ. ഹാഫ് മാരത്തോണിലായിരുന്നു യുവതി പങ്കെടുത്തത്. മത്സരം പൂർത്തിയാക്കിയതിന് പിന്നാലെ എല്ലെന്‍ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Discussion about this post

