- അഷ്ടമുടിക്കായലിന്റെ മണ്ണ് , കൊല്ലം നെഞ്ചേറ്റുന്നത് ആരെ ?
- ‘വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല, പിണറായി മികച്ച മുഖ്യമന്ത്രി’; കെ കെ ശൈലജ
- ‘ രാംലല്ലയുടെ വിഗ്രഹം കാണാൻ ഞാൻ ആഗ്രഹിച്ചു, ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; അയോദ്ധ്യയിലെത്തിയ ജർമ്മൻ സ്വദേശിയായ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു
- മുഖ്യമന്ത്രി ചെറ്റ എന്നു വിളിച്ചതില് അഭിമാനം; ധർമ്മടം മണ്ഡലത്തിൽ ആര് നിന്നാലും ജയിക്കുമെന്ന് ജി സുധാകരൻ
- ചരിത്രം ആവർത്തിക്കുമോ, അതോ തിരുത്തപ്പെടുമോ?; ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ പേരാവൂർ
- ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന ; ഗുരുവായൂർ പോലീസ് കേസെടുത്തു
- യുവതിയുടെ കൊലപാതകം; ഡെറിയിലെ വീട്ടിൽ പരിശോധന
- വർക്കലയിൽ അപ്രതീക്ഷിത നീക്കം : സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ , സ്ഥാനാർത്ഥിയായി പ്രഖ്യാപനം
Author: sreejithakvijayan
ഡബ്ലിൻ: അയർലന്റിലെ പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ ദലാറ്റയെ സ്വന്തമാക്കാൻ സ്‌കാൻഡിനേവിയൻ കമ്പനികൾ. പ്രോപ്പർട്ടി കമ്പനികളായ പാൻഡക്‌സ് എബിയും ഐൻഡോംസ്പാർ എഎസും ചേർന്നാണ് ദലാറ്റ ഗ്രൂപ്പിനെ വാങ്ങുന്നത്. 1.3 ബില്യൺ യൂറോയ്ക്കാണ് ഗ്രൂപ്പ് ഇരു കമ്പനികളും ചേർന്ന് സ്വന്തമാക്കുന്നത്. മാൾഡ്രോൺ, ക്ലേയ്ടൺ ബ്രാൻഡുകൾക്ക് കീഴിലായി 55 ഹോട്ടലുകളാണ് ദലാറ്റ ഗ്രൂപ്പിനുള്ളത്. അയർലന്റിന് പുറമേ യുകെയിലും ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ഏറ്റെടുത്തതിന് ശേഷം ബെർലിൻ, മാഡ്രിഡ്, യൂറോപ്പ് എന്നിവിടങ്ങളിൽ പുതിയ ഹോട്ടലുകൾ ആരംഭിക്കാനാണ് പുതിയ ഗ്രൂപ്പിന്റെ തീരുമാനം.
ആൻട്രിം: കൗണ്ടി ആൻട്രിമിലെ ആബി സെന്റർ വിലയ്ക്ക് വാങ്ങി ഹെർബർട്ട് ഗ്രൂപ്പ്. 58.8 മില്യൺ പൗണ്ടിനാണ് ഗ്രൂപ്പ് ഷോപ്പിംഗ് സെന്റർ സ്വന്തമാക്കിയത്. ആൻട്രിമിലെ ന്യൂടൗൺബെയിലാണ് ഷോപ്പിംഗ് സെന്റർ സ്ഥിതി ചെയ്യുന്നത്. കൗണ്ടിയിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററുകളിൽ ഒന്നാണ് ആബി. 3,20,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഷോപ്പിംഗ് സെന്ററിൽ 70 ലധികം കടകളാണ് പ്രവർത്തിക്കുന്നത്.
ആൻട്രിം: കൗണ്ടി ആൻട്രിമിലെ ചരിത്ര പ്രസിദ്ധമായ പബ്ബ് അടച്ചുപൂട്ടി. ലാർനെയിലെ ബാർ റെസ്‌റ്റോറന്റ് ആയ സിക്‌സ്റ്റി സിക്‌സ് ആണ് അടച്ച് പൂട്ടിയത്. കഴിഞ്ഞ ദിവസം ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് അടച്ചിട്ടത്. കഴിഞ്ഞ ദിവസം അർദ്ധരാത്രി രണ്ടരയോടെയാണ് ഇവിടെ തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ് പോലീസും ഫയർഫോഴ്‌സും എത്തിയപ്പോഴേയ്ക്കും റെസ്‌റ്റോറന്റിന്റെ ഭൂരിഭാഗവും അഗ്നിക്കിരയായിരുന്നു. ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ പബ്ബിന് ആരോ മനപ്പൂർവ്വം തീയിട്ടതാണെന്ന് കണ്ടെത്തുകയായിരുന്നു.
ഡബ്ലിൻ: അയർലന്റിന്റെ നിർമ്മാണ മേഖല വളരുന്നു. മെയ് മാസത്തിൽ നിർമ്മാണ മേഖലയിൽ നിന്നും വലിയ സാമ്പത്തിക നേട്ടമാണ് രാജ്യം കൈവരിച്ചത്. കയറ്റുമതിയിൽ നേരിട്ട കുറവിനെ മറികടന്നാണ് ഈ നേട്ടം. താരിഫിലെ പ്രശ്‌നങ്ങളെ തുടർന്ന് അമേരിക്കയിലേക്കുള്ള അയർലന്റിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞിരുന്നു. ബ്രിട്ടനിലേക്കും കയറ്റുമതി കുറവായിരുന്നു. എന്നാൽ ഇതേസമയം ആഭ്യന്തര ആവശ്യം വർദ്ധിച്ചു. ഇതാണ് നിർമ്മാണ രംഗത്തിന് കരുത്തായത്.
ഡബ്ലിൻ: അയർലന്റിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് അറിയിച്ച് മെറ്റ് ഐറാൻ. വെയിലും മഴയും ഇടകലർന്നുള്ള കാലാവസ്ഥ തടരും. അതേസമയം താപനില ശരാശരിയ്ക്ക് താഴെയായി അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ തണുത്ത കാലാവസ്ഥയാകും അനുഭവപ്പെടുക. നേരിയ ചാറ്റൽ മഴയും തണുത്ത കാറ്റും പലയിടങ്ങളിലും അനുഭവപ്പെടും. 12 ഡിഗ്രി സെൽഷ്യസ് മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില ഇന്ന് രേഖപ്പെടുത്തുക.
ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള ഭീഷണികൾ വർദ്ധിക്കുന്നു. ക്രിമിനൽ സംഘങ്ങളിൽ നിന്നും വനിതാ മാദ്ധ്യമ പ്രവർത്തകർക്കുൾപ്പെടെ പതിവായി ഭീഷണി ഉയരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പലപ്പോഴും ഇവർ ക്രിമിനൽ സംഘങ്ങളുടെ ആക്രമണത്തിന് ഇരയായ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുകെയിലെ ആംനസ്റ്റി ഇന്റർനാഷണലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. വധഭീഷണി, ബലാത്സംഗ ഭീഷണി, ബോംബ് ഭീഷണി എന്നിവയാണ് വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് ലഭിക്കുന്നത്. കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്ന സന്ദേശവും ഇവർക്ക് ലഭിക്കുന്നുണ്ട്.
ഡബ്ലിൻ: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വിഎച്ച്‌ഐ വിമെൻസ് മിനി മാരത്തോൺ. പതിനായിരക്കണക്കിന് സ്ത്രീകൾ ആയിരുന്നു മാരത്തോണിന്റെ ഭാഗം ആയത്. വിവിധ പ്രായങ്ങളിലുള്ളവർ മാരത്തോണിൽ പങ്കെടുത്തിരുന്നു. ഞായറാഴ്ച ആയിരുന്നു മാരത്തോൺ നടന്നത്. സ്തനാർബുദം, ഹൃദ്രോഗം, എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള ധനസമാഹരണം ലക്ഷ്യമിട്ടായിരുന്നു മാരത്തോൺ സംഘടിപ്പിച്ചത്.
ജറുസലേം/ ഡബ്ലിൻ: ഇസ്രായേലിൽ നിന്നും നാടുകടത്തൽ ഭീഷണി നേരിട്ട് ഐറിഷ് വനിത. 70 കാരിയായ ഡീഡ്രെ ഡി മർഫിയാണ് നാടുകടത്തൽ ഭീഷണിയിൽ കഴിയുന്നത്. നിലവിൽ ഇവർ ഇസ്രായേൽ അധികൃതരുടെ കസ്റ്റഡിയിൽ ആണ്. ഒരു സ്വീഡിഷ് പൗരനും ഇവർക്കൊപ്പം കസ്റ്റഡിയിൽ ഉണ്ടെന്ന് ഇന്റർനാഷണൽ സോളിഡാരിറ്റി മൂവ്‌മെന്റ് അറിയിച്ചു. വെസ്റ്റ് ബാങ്കിലെ പലസ്തീൻ ജനതയ്ക്ക് സഹായം നൽകുന്ന സംഘത്തിൽ പ്രവർത്തിക്കുകയാണ് മർഫി. കഴിഞ്ഞ ദിവസമാണ് ഇവരെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തത്. ഇവർക്ക് ആവശ്യമായ നിയമസഹായം അയർലന്റ് സർക്കാർ നൽകുന്നുണ്ട്.
ഡബ്ലിൻ: അയർലന്റിൽ നിന്നും വത്തിക്കാനിലേക്ക് ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് കാർഡുകൾ അയച്ചു. നാലായിരത്തോളം പോസ്റ്റ്കാർഡുകളാണ് വത്തക്കാനിലേക്ക് അയച്ചത്. ഈ സേവനം തികച്ചും സൗജന്യമായിരുന്നു. ഐറിഷ് ജനതയുടെ മനസിൽ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് പ്രത്യേക സ്ഥാനമാണ് ഉള്ളത്. അദ്ദേഹത്തിന്റെ വിയോഗം അയർലന്റിലെ ജനങ്ങളിൽ വലിയ ദു:ഖം ഉളവാക്കിയിരുന്നു.
കാർലോ: കാർലോയിലെ സൂപ്പർമാർക്കറ്റിൽ വെടിവച്ച് മരിച്ച ഇവാൻ ഫിറ്റ്സ്ജെറാൾഡിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. രാവിലെയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കും. ഡബ്ലിനിലെ ആശുപത്രിയിലാണ് ഇവാന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഡോ. ഹെയ്ഡി ഒക്കേഴ്‌സിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം. ഇതിന് ശേഷം തുടർനടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. അതേസമയം ഇവാന്റെ സംസ്‌കാര ചടങ്ങുകൾ തീരുമാനിച്ചിട്ടില്ല.
Subscribe to Updates
Get the latest creative news from FooBar about art, design and business.
