കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ ഒരു മരണം. 58 കാരനായ എമോൺ ഈഗൻ ആണ് മരിച്ചത്. അന്താരാഷ്ട്ര ഇൻഷൂറൻസ് കമ്പനിയായ ലോയിഡ്സിന്റെ അയർലന്റ് ബ്രാഞ്ചിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് അദ്ദേഹം.
മെയ്നൂത്തിന് സമീപം ആയിരുന്നു അപകടം സംഭവിച്ചത്. വാഹനത്തിൽ പോകുന്നതിനിടെ ചരക്കുമായി പോകുകയായിരുന്ന ട്രാക്ടർ അദ്ദേഹത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
Discussion about this post

