ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ കത്തിയാക്രമണം. ഒരാൾക്ക് പരിക്കേറ്റു. റോസി പാലത്തിന് താഴെ തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം ഉണ്ടായത്.
പരിക്കേറ്റയാൾ മേറ്റർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം സ്റ്റേഷനിൽ എത്തിച്ചേരണമെന്ന് പോലീസ് നിർദ്ദേശിച്ചു.
Discussion about this post

